Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖുർആനിലെ 26 വചനങ്ങൾ...

ഖുർആനിലെ 26 വചനങ്ങൾ നീക്കംചെയ്യണമെന്ന​ ഹരജി സുപ്രീംകോടതി തള്ളി; അ​ര ല​ക്ഷം രൂ​പ പിഴയിട്ടു

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: ഖു​ർ​ആ​നി​ലെ 26 ആ​യ​ത്തു​ക​ൾ (വ​ച​ന​ങ്ങ​ൾ) നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി അ​ര ല​ക്ഷം രൂ​പ പി​ഴ​യി​ട്ട്​ ത​ള്ളി. ഉ​ത്ത​ർ​​പ്ര​ദേ​ശ്​ ശി​യ വ​ഖ​ഫ്​ ബോ​ർ​ഡ്​ മു​ൻ ചെ​യ​ർ​മാ​ൻ ​ വ​സീം റി​സ്​​വി​യാ​ണ്​ വി​ശ്വാ​സി​ക​ള​ല്ലാ​ത്ത​വ​ർ​ക്കെ​തി​െ​​ര അ​ക്ര​മ​ത്തി​ന്​ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി 26 ആ​യ​ത്തു​ക​ൾ നീ​ക്കം​െ​ച​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ബാ​ലി​ശ​മെ​ന്നും ഇ​ത്ത​രം ഹ​ര​ജി​ക്കു​പി​ന്നി​ൽ പ്ര​ശ​സ്തി താ​ൽ​പ​ര്യം മാ​ത്ര​മാ​ണെ​ന്നും നി​രീ​ക്ഷി​ച്ച ജ​സ്​​റ്റി​സ്​ ആ​ർ.​എ​ഫ്.​ ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് പി​ഴ​യീ​ടാ​ക്കി ത​ള്ളി​യ​ത്.

കാ​ര്യ​ഗൗ​ര​വ​ത്തോ​ടെ​യാ​ണോ ഇ​ത്ത​ര​മൊ​രു ഹ​ര​ജി​യു​മാ​യി വ​ന്ന​തെ​ന്ന്​ ജ​സ്​​റ്റി​സ്​ ആ​ർ.​എ​ഫ്. ന​രി​മാ​ൻ വ​സീം റി​സ്​​വി​യു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് ചോ​ദി​ച്ചു. കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ളെ മ​ദ്​​റ​സ​ക​ളി​ൽ ഖു​ർ​ആ​ൻ പ​ഠി​പ്പി​ക്കു​മ്പോ​ൾ ഇ​ത​ര​മ​ത​സ്ഥ​രാ​യ​വ​ർ​ക്കെ​തി​രെ വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന വ​ച​ന​ങ്ങ​ൾ പ്ര​തി​കൂ​ല ഫ​ല​മു​ണ്ടാ​ക്കാ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഇ​വ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​റി​നും മ​ദ്​​റ​സ ബോ​ർ​ഡി​നും അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

ഖു​ർ​ആ​െൻറ ഉ​ള്ള​ട​ക്ക​ത്തെ ചോ​ദ്യം​ചെ​യ്യാ​ൻ നി​യ​മ​വ്യ​വ​സ്ഥ​ക്ക്​ ക​ഴി​യി​ല്ലെ​ന്നും നൂ​റ്റാ​ണ്ടു​ക​ളാ​യി ഈ ​ഗ്ര​ന്ഥം വാ​യി​ച്ചും വി​ശ്വ​സി​ച്ചും ജീ​വി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ലോ​ക​ത്തു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി 1987ൽ ​സ​മാ​ന​മാ​യൊ​രു ഹ​ര​ജി കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു.

Show Full Article
TAGS:Quran supreme court 
News Summary - SC dismisses plea to scrap 26 verses from Quran, says it is ‘absolutely frivolous’
Next Story