ന്യൂഡൽഹി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആർ) കേസിലെ സുപ്രീംകോടതിവിധിക്കെതിരെ വിവിധ ടെലികോം കമ്പനികൾ സമർപ്പി ച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി തള്ളി. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഭാരതി എയർടെൽ, വോഡഫോൺ ഐ ഡിയ എന്നീ ടെലിേകാം കമ്പനികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതിയുടെ നിർദേശപ്രകാരം കമ്പനികൾ വാർത്താ വിനിമയ വിഭാഗത്തിന് ജനുവരി 23നകം എ.ജി.ആർ കുടിശിക നൽകേണ്ടതുണ്ട്. എ.ജി.ആറിനെ കേന്ദ്രം നിർവചിക്കുന്നതിനെതിരെ ടെലികോം കമ്പനികൾ സമർപ്പിച്ച ഹരജികൾ കഴിഞ്ഞ വർഷം ഒക്ടോബർ 24ന് സുപ്രീംകോടതി തള്ളിയിരുന്നു.
വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളോട് 2020 ജനുവരിയോടെ 90,000 കോടിയിലധികം രൂപ കേന്ദ്രത്തിന് നൽകണമെന്നായിരുന്നു കോടതി വിധി. ഇതേതുടർന്നാണ് ടെലികോം കമ്പനികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുനഃപരിേശാധന ഹരജി സമർപ്പിച്ചത്.