മംഗളൂരു: പ്രകടനപത്രികയിൽ ന്യൂനപക്ഷക്ഷേമ പദ്ധതി പ്രഖ്യാപിച്ചത് സാമുദായികമായി വോട്ട് നേടാനാണെന്ന് ചൂണ്ടിക്കാട്ടിയും കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടും ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് സമർപ്പിച്ച ഹരജി സുപ്രിംകോടതി വ്യാഴാഴ്ച തള്ളി.
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കമായ വിഭാഗത്തിന് ക്ഷേമപദ്ധതി വാഗ്ദാനം സംബന്ധിച്ച് ഹരജിക്കാരൻ ഉന്നയിക്കുന്ന വാദം ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം,അതും പോളിംഗിന് 48മണിക്കൂർ മാത്രം ബാക്കിനിൽക്കെ ഇടപെടൽ സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര,ജസ്റ്റിസ് എ.എം.ഖാൻവിൽകർ,ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവർ ഹരജി നിരാകരിച്ചുകൊണ്ടുള്ള ഉത്തരവിൽ പറഞ്ഞു.