സുപ്രീംകോടതി വിധിക്ക് കൈക്കൂലി; കേസിൽ അന്വേഷണം ആവശ്യപ്പെട്ട ഹരജി തള്ളി
text_fieldsന്യൂഡല്‍ഹി: മെഡിക്കല്‍ കോളജ് പ്രവേശനാനുമതിക്ക് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കാൻ കൈക്കൂലി നൽകിയെന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി തള്ളി. ഹരജി കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി എന്ന് കാണിച്ച് ഹരജിക്കാർക്ക് 25 ലക്ഷം രൂപ പിഴയും വിധിച്ചു.
ശാന്തി ഭൂഷൺ, പ്രശാന്ത് ഭൂഷൺ തുടങ്ങി മുതിർന്ന അഭിഭാഷകർ അംഗങ്ങളായ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് എന്ന സന്നദ്ധസംഘടന സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസുമാരായ ആർ.കെ. അഗര്‍വാള്‍, അരുണ്‍ മിശ്ര, എ.എം. ഖാന്‍വിൽക്കർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. പിഴ ആറുമാസത്തിനകം അടക്കണമെന്നും ഇത് സുപ്രീംേകാടതി ബാർ അസോസിയേഷെൻറ പ്രവർത്തനങ്ങൾക്ക് ഉപേയാഗിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. നേരത്തേ, ഇതേ ആവശ്യമുന്നയിച്ച് മുതിർന്ന അഭിഭാഷക കാമിനി ജെയ്‌സ്വാള്‍ നല്‍കിയ ഹരജിയും സുപ്രീംകോടതി തള്ളിയിരുന്നു.
ലഖ്നോവിലെ പ്രസാദ് എജുക്കേഷനൽ ട്രസ്റ്റ് മെഡിക്കൽ കോളജിനുള്ള അനുമതി റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് പരിഗണിക്കുേമ്പാൾ അനുകൂല വിധി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒഡിഷ ഹൈകോടതി റിട്ട. ജഡ്ജി െഎ.എം. ഖുദ്ദൂസി അടക്കമുള്ളവർ കൈക്കൂലി വാങ്ങിയതാണ് കേസ്. ഇതിനായി കൈമാറിയ ഒരുകോടി രൂപ ഖുദ്ദൂസിയിൽനിന്ന് സി.ബി.െഎ പിടിച്ചെടുത്തിരുന്നു. ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിൽനിന്ന് അനുകൂല വിധി വാങ്ങിത്തരാമെന്ന് ഇൗ സംഘം പറഞ്ഞതിനാൽ സുപ്രീംകോടതിയുടെ മേലും കരിനിഴലുണ്ടെന്നും അതിനാൽ റിട്ട. ചീഫ് ജസ്റ്റിസിെൻറ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
