ഡോക്ടർമാർക്ക് പൊലീസ് സുരക്ഷ നൽകാനാകില്ല- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാദം കേൾക ്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പശ്ചിമബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും ഡോക്ടർമാർ പണിമുടക്ക് പിൻവലിച്ച സ ാഹചര്യത്തിൽ സുരക്ഷ സംബന്ധിച്ച ഹരജിയിൽ വാദം കേൾക്കുകയെന്നത് അപ്രധാന കാര്യമാണെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത ചൂണ്ടിക്കാട്ടി. മറ്റു പൗരൻമാരുടെ ചെലവിൽ ഡോക്ടർമാർക്ക് പൊലീസ് സുരക്ഷ ഉറപ്പുവരുത്താൻ കഴിയില്ല. ഇത് സംബന്ധിച്ച ഹരജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ഡോക്ടർമാർക്ക് സംരക്ഷണം നൽകണമെന്നത് പ്രധാനകാര്യമാണ്. വിഷയം കോടതി സമഗ്രമായി പരിശോധിക്കും. സുരക്ഷ നൽകുന്നതിന് കോടതി എതിരല്ലെന്നും ജസ്റ്റിസുമാർ വ്യക്തമാക്കി.
ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് സർക്കാർ പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് മെഡിക്കൽ അസോസിയേഷൻ നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം.
