Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ് നേതാക്കളുടെ...

കോൺഗ്രസ് നേതാക്കളുടെ ആദായ നികുതി കേസ്: വാദം കേൾക്കുന്നത് നീട്ടി

text_fields
bookmark_border
income tax
cancel

ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ളു​ടെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ സെ​ൻ​ട്ര​ൽ സ​ർ​ക്കി​ളി​ന് കൈ​മാ​റി​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രും ആം ​ആ​ദ്മി പാ​ർ​ട്ടി​യും സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി ഡി​സം​ബ​ർ 13ലേ​ക്ക് മാ​റ്റി​വെ​ച്ചു.

നി​കു​തി വെ​ട്ടി​പ്പ് പ​രി​ശോ​ധി​ക്കാ​നാ​ണ് ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ സെ​ൻ​ട്ര​ൽ സ​ർ​ക്കി​ളി​ന് കൈ​മാ​റു​ന്ന​ത്. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്റെ ന​ട​പ​ടി സ്റ്റേ ​ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച ഡ​ൽ​ഹി ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ൽ നോ​ട്ടീ​സ് ഇ​നി​യും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

അ​തേ​സ​മ​യം, ഔ​പ​ചാ​രി​ക നോ​ട്ടീ​സ് അ​യ​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത പ​റ​ഞ്ഞു. അ​ടു​ത്ത വാ​ദം കേ​ൾ​ക്കു​ന്ന ഡി​സം​ബ​ർ 13ന് ​ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ആ​ദാ​യ നി​കു​തി വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​ഞ്ജ​യ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ്, രാ​ജീ​വ് ഗാ​ന്ധി ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ്, രാ​ജീ​വ് ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ൻ, ജ​വ​ഹ​ർ ഭ​വ​ൻ ട്ര​സ്റ്റ്, യ​ങ് ഇ​ന്ത്യ​ൻ എ​ന്നി​വ​യും ​കേ​സി​ലെ ഹ​ര​ജി​ക്കാ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congresssonia gandhiincome taxRahul Gandhi
News Summary - SC defers hearing of IT assessment case of Gandhis till Dec 13
Next Story