Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.​െഎ ഡയറക്​ടറെ...

സി.ബി.​െഎ ഡയറക്​ടറെ മാറ്റിയത്​ സുപ്രീംകോടതി ഇന്ന്​ പരിശോധിക്കും

text_fields
bookmark_border
സി.ബി.​െഎ ഡയറക്​ടറെ മാറ്റിയത്​ സുപ്രീംകോടതി ഇന്ന്​ പരിശോധിക്കും
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​െ​എ ഡ​യ​റ​ക്​​ട​റെ മാ​റ്റി​യ കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രെ ഒ​രു ഹ​ര​ജി​കൂ​ടി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി. സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ അ​ലോ​ക്​ വ​ർ​മ സ​മ​ർ​പ്പി​ച്ച ഹ​ര​ജി വെ​ള്ളി​യാ​ഴ​്​​ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ്​ അ​ഡ്വ. പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​മ​ൺ കോ​സ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

സി.​ബി.​െ​എ​യി​ൽ ക​ഴി​ഞ്ഞ നാ​ളു​ക​ളി​ലു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​ൻ സു​പ്രീം​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സ്​ നേ​രി​ടു​ന്ന സി.​ബി.​െ​എ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ അ​സ്​​താ​ന​യെ ആ ​പ​ദ​വി​യി​ൽ​നി​ന്ന്​ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഹ​ര​ജി​യി​ലു​ണ്ട്. സി.​ബി.​െ​എ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​റാ​യി അ​സ്​​താ​ന​യെ നി​യ​മി​ക്കു​ന്ന സ​മ​യ​ത്ത്​ അ​ലോ​ക്​ വ​ർ​മ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യു​ള്ള അ​ഴി​മ​തി കേ​സു​ക​ളു​ടെ കാ​ര്യം കേ​​ന്ദ്ര മ​ന്ത്രി​സ​ഭ സ​മി​തി​ക്ക്​ മു​മ്പാ​കെ അ​റി​യി​ച്ച​താ​ണ്. അ​തി​ൽ പ​ല​തും സി.​ബി.​െ​എ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​സു​ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbi directormalyalam newsAlok Vermasupreme court
News Summary - SC Consider CBI Director Change - India news
Next Story