ന്യൂഡൽഹി: അഞ്ച് ഹൈകോടതി ജഡ്ജിമാരെ വിവിധ ഹൈകോടതികളിൽ ചീഫ് ജസ്റ്റിസുമാരായി നിയമിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ കൊളീജിയം ശിപാർശ.
കൊളീജിയം ശിപാർശ ചെയ്ത ജഡ്ജിമാർ, നിലവിലെ ഹൈകോടതി, ചീഫ് ജസ്റ്റിസ് ആകുന്ന ഹൈകോടതി എന്ന ക്രമത്തിൽ- ജസ്റ്റിസ് വിപിൻ സാംഘി (ഡൽഹി - ഉത്തരാഖണ്ഡ്), അംജദ് എ. സയ്യിദ് (ബോംബെ- ഹിമാചൽ പ്രദേശ്), എസ്.എസ്. ഷിൻഡേ (ബോംബെ- രാജസ്ഥാൻ), രശ്മിൻ എം. ഛായ (ഗുജറാത്ത്- ഗുവാഹതി), ഉജ്ജ്വൽ ഭുയാൻ (തെലങ്കാന).
ചീഫ് ജസ്റ്റിസ് രമണക്ക് പുറമേ ജസ്റ്റിസുമാരായ യു.യു. ലളിത്, എ.എം ഖാൻവിൽകർ എന്നിവരാണ് കൊളീജിയം അംഗങ്ങൾ.