ജാതി മാറി വിവാഹം ചെയ്ത മലയാളിയെ വെടിവെച്ചു കൊന്നയാളുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ മലയാളിയെ ദുരഭിമാനക്കൊല നടത്തിയ കേസിൽ പ്രതിയുടെ ജാമ്യം സുപ്രീംേകാടതി റദ്ദാക്കി. ജാതി മാറി സഹോദരിയെ വിവാഹം ചെയ്ത പത്തനംതിട്ട സ്വദേശി അമിത് നായരെ വെടിെവച്ചു കൊലപ്പെടുത്തിയ മുകേഷ് ചൗധരിയുടെ ജാമ്യമാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
കൊല്ലപ്പെട്ട അമിത് നായരുടെ ഭാര്യ മമതയാണ് സഹോദരന് രാജസ്ഥാൻ ഹൈകോടതി നൽകിയ ജാമ്യം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. മമത ഗർഭിണിയായിരിക്കുേമ്പാഴായിരുന്നു ഭർത്താവിെന കൊലപ്പെടുത്തിയത്.
ജയ്പുർ സ്വദേശിയായ മുകേഷ് ചൗധരിയുടെ സുഹൃത്തായ അമിത് നായർ അദ്ദേഹത്തിെൻറ സഹോദരി മമതയെ 2015 ആഗസ്റ്റിലാണ് വിവാഹം ചെയ്തത്. അന്യജാതിക്കാരൻ മകളെ വരിച്ചതിൽ കോപിഷ്ഠനായ മമതയുടെ പിതാവ് ജീവൻ റാം ചൗധരിയും അമ്മ ഭഗ്വാനി ദേവിയും ഭാര്യാ സഹോദരൻ മുകേഷ് ചൗധരിയും ഗൂഢാലോചന നടത്തി 2017 മേയ് മാസത്തിൽ കൊലപ്പെടുത്തുകയായിരുന്നു.
അജ്ഞാതനായ ഒരാളുമായി മകളുടെ വീട്ടിലെത്തി പ്രതി അയാളെക്കൊണ്ട് കൊല നടത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് േകസ്. ഇത് സാധാരണ കേസല്ലെന്നും കുടുംബത്തിെൻറ അഭീഷ്ടത്തിനെതിരായി വിവാഹം ചെയ്തതിനുള്ള ദുരഭിമാനക്കൊലയാണെന്നും വിധവയായ മമതക്ക് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷക അഡ്വ. ഇന്ദിര ജയ്സിങ് വാദിച്ചിരുന്നു. മുകേഷ്ചൗധരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് രാജസ്ഥാൻ സർക്കാറും ആവശ്യപ്പെട്ടിരുന്നു.

