രണ്‍വീര്‍ അലഹബാദിയയുടെ വിവാദ പരാമർശം; യൂട്യൂബിലെ അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി നിർദേശം
text_fieldsന്യൂഡല്‍ഹി: യൂട്യൂബിലെ അശ്ലീല ഉള്ളടക്കം നിയന്ത്രിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി.
'ഇന്ത്യ ഗോട്ട് ലേറ്റന്റ്' എന്ന യൂട്യൂബ് ഷോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അലഹബാദിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.
ജസ്റ്റിസുമാരായ സൂര്യകാന്ത് എന്‍.കോതീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള വ്യക്തമായ ഉള്ളടക്കത്തെക്കുറിച്ചുള്ള നിയന്ത്രണങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് സഹായിക്കണമെന്ന് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോടും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും ബെഞ്ച് അഭ്യർഥിച്ചു.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഒരു ഷോയും സംപ്രേഷണം ചെയ്യരുതെന്ന് അലഹബാദിയയോടും സംഘത്തിനോടും സുപ്രീം കോടതി നിർദേശിച്ചു.
ഹാസ്യ പരിപാടിക്കിടെ അശ്ലീല പരാമർശം നടത്തിയ രൺവീർ അലഹബാദിയയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അപലപനീയ പെരുമാറ്റമാണ് നടത്തിയതെന്നും മാതാപിതാക്കളെ അപമാനിച്ചെന്നും മനസ്സിലെ വൃത്തികേടാണ് പുറത്തുവന്നതെന്നും കോടതി വിമർശിച്ചു. കേസിൽ രൺവീറിന്‍റെ അറസ്റ്റ് കോടതി താൽക്കാലികമായി തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

