പരം ബീർ സിങ്ങിനോട് ഹൈകോടതിയെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുൻ മുംബൈ പൊലീസ് കമീഷണർ പരം ബീർ സിങ്ങിനോട് ഹൈകോടതിയെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ പരാതിയുമായി എത്തിയപ്പോഴായിരുന്നു സംഭവം. വ്യാഴാഴ്ചക്കകം ഹരജി പരിഗണിക്കാൻ സുപ്രീംകോടതി ഹൈകോടതിയോട് നിർദേശിച്ചു.
ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്. എന്നാൽ, ഹരജി ഹൈകോടതിക്ക് മുമ്പാകെയാണ് സമർപ്പിക്കേണ്ടത്. ഇതിന് മുമ്പും ഇത്തരം കേസുകൾ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
കേസിൽ നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാൻ ഹൈകോടതിക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായ അനിൽ ദേശ്മുഖിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

