Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക​ഫീ​ല്‍ ഖാ‍ന്‍റെ ജാ​മ്യ​ഹ​ര​ജിയിൽ 15 ദിവസത്തിനുള്ളിൽ തീരുമാനം വേണം -സുപ്രീംകോടതി
cancel
Homechevron_rightNewschevron_rightIndiachevron_rightക​ഫീ​ല്‍ ഖാ‍ന്‍റെ...

ക​ഫീ​ല്‍ ഖാ‍ന്‍റെ ജാ​മ്യ​ഹ​ര​ജിയിൽ 15 ദിവസത്തിനുള്ളിൽ തീരുമാനം വേണം -സുപ്രീംകോടതി

text_fields
bookmark_border

ന്യൂ​ഡ​ല്‍ഹി: പൗ​ര​ത്വ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് യോ​ഗി സ​ര്‍ക്കാ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്ത സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നും ശി​ശു​രോ​ഗ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ക​ഫീ​ല്‍ ഖാന്‍റെ ജാ​മ്യ​ഹ​ര​ജി അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​ പോ​കു​ന്ന​ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ. 15 ദിവസത്തിനുള്ളിൽ കഫീലിന്‍റെ ജാമ്യഹരജിയിൽ തീരുമാനമെടുക്കണമെന്ന് അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.

കഫീൽ ഖാന് ജാമ്യം നൽകണമോ ഇല്ലയോ എന്ന് ഹൈകോടതി പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ക​ഫീ​ല്‍ ഖാ‍ന്‍റെ ജാ​മ്യ​ഹ​ര​ജി അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​ പോ​കു​ന്ന സാഹചര്യത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സു​പ്രീം​കോ​ട​തി​യെ സമീപിക്കാൻ കു​ടും​ബം തീരുമാനിച്ചിരുന്നു. നേ​ര​ത്തേ, ക​ഫീ​ൽ ഖാന്‍റെ മോ​ച​ന​ത്തി​നു​ വേ​ണ്ടി സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​യി​ൽ അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

കേ​സ്​ കേ​ള്‍ക്കു​ന്ന​ത് 10 ദി​വ​സം വീ​ണ്ടും നീ​ട്ടി​വെ​ക്കാ​ന്‍ ഉ​ത്ത​ര്‍പ്ര​ദേ​ശ് സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ബെ​ഞ്ച് 14 ദി​വ​സം നീ​ട്ടി​ന​ല്‍കു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര്‍പ്ര​ദേ​ശ് സ​ര്‍ക്കാ​ര്‍ ചു​മ​ത്തി​യ ദേ​ശ​സു​ര​ക്ഷ നി​യ​മ​ത്തിന്‍റെ (എ​ന്‍.​എ​സ്.​എ) കാ​ലാ​വ​ധി ആ​ഗ​സ്​​റ്റ്​ 12ന് ​തീ​രാ​നി​രി​ക്കെ മൂ​ന്നു മാ​സ​ത്തേ​ക്കു ​കൂ​ടി നീ​ട്ടി അ​ന്യാ​യ ത​ട​ങ്ക​ല്‍ നീ​ട്ടാ​നാ​ണ് യോ​ഗി സ​ര്‍ക്കാ​ര്‍ സ​മ​യം വാ​ങ്ങി​യ​തെ​ന്ന് ക​ഫീ​ലി‍െൻറ കു​ടും​ബം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

പൗരത്വ പ്ര​ക്ഷോഭവുമായി ബന്ധപ്പെട്ട്​ 2019 ഡിസംബർ 12ന് അലിഗഡ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ്​ ഡോ. കഫീൽ ഖാൻ അറസ്​റ്റിലായത്​. മുംബൈ വിമാനത്താവളത്തിൽ നിന്നാണ്​ അദ്ദേഹത്തെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) പിടികൂടിയത്​. ഇതിനു ശേഷം ഇദ്ദേഹം നിരവധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ്​ നീട്ടിവെക്കുകയായിരുന്നു. കഫീലിന്‍റെ കേസ്​ കേൾക്കേണ്ട ബെഞ്ചിൽ നിന്ന്​ ജഡ്​ജിമാർ പിന്മാറുന്നതും പതിവാണ്​. ഹരജി കേൾക്കുന്ന ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ശശികാന്ത് ഗുപ്ത ഈയിടെ കേസിൽ നിന്ന്​ പിൻമാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allahabad HighCourtKafeel Khansupreme court
Next Story