ടെന്നീസ് ടൂർണമെൻറിനായി വിദേശസന്ദർശനം നടത്താൻ കാർത്തി ചിദംബരത്തിന് അനുമതി
text_fieldsന്യൂഡൽഹി: ടെന്നീസ് ടൂർണമെൻറിനായി വിദേശസന്ദർശനം നടത്താൻ പി.ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിന് സുപ ്രീംകോടതിയുടെ അനുമതി. രണ്ടാഴ്ച വിദേശത്ത് പോകുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്.
ഫ്രാൻസ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിലെ ടെന്നീസ് ടൂർണമെൻറിൽ പങ്കെടുക്കാൻ അനുമതി തേടിയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. 10 കോടി രൂപ സുപ്രീംകോടതി രജിസ്ട്രറിയിൽ കെട്ടിവെക്കാൻ നിർദേശിച്ച് കോടതി അനുമതി നൽകുകയായിരുന്നു.
രാഷ്ട്രീയത്തിന് പുറമേ കാർത്തി ചിദംബരത്തിന് ടെന്നീസിലും താൽപര്യമുണ്ട്. ആൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് സ്ഥാനം ചിദംബരം വഹിച്ചത്. സ്പെയിനലെ ഒരു ടെന്നീസ് ക്ലബ് കാർത്തി വിലക്കു വാങ്ങുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
