ബി.ബി.സി ഡോക്യുമെന്ററി നിരോധിക്കാനുള്ള നീക്കം ചോദ്യം ചെയ്യുന്ന ഹരജി സുപ്രീംകോടതി പരിഗണിക്കും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 2002 ലെ ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി ഫെബ്രുവരി ആറിന് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
ബി.ബി.സി ഡോക്യുമെന്ററിയുടെ ലിങ്കുകളുള്ള ട്വീറ്റുകൾ നീക്കം ചെയ്തതിന് എതിരെ മുതിർന്മാന ധ്യമപ്രവർത്തകൻ എൻ റാമും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സമർപ്പിച്ച പ്രത്യേക ഹർജിയും തിങ്കളാഴ്ച പരിഗണിക്കും.
ഡോക്യുമെന്ററി നിരോധിച്ച സർക്കാർ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അഡ്വ. എം.എൽ. ശർമ ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി. ഡോക്യുമെന്ററി നിരോധിച്ച് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം ജനുവരി 21-ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും എം.എൽ. ശർമ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജഡ്ജിമാരായ പി.എസ്. നരസിംഹ,ജെ.ബി.പർദിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും അടുത്തിടെ കേന്ദ്രം നിർദേശം നൽകിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ പ്രചാരണമാണ് ഡോക്യുമെന്ററിയെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

