Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടു​ മണ്ഡലങ്ങളിലെ...

രണ്ടു​ മണ്ഡലങ്ങളിലെ മത്സരം; സു​പ്രീംകോടതിയിൽ ഹരജി

text_fields
bookmark_border
രണ്ടു​ മണ്ഡലങ്ങളിലെ മത്സരം; സു​പ്രീംകോടതിയിൽ ഹരജി
cancel
ന്യൂ​ഡ​ൽ​ഹി: ഒ​രു സ്​​ഥാ​നാ​ർ​ഥി ര​ണ്ടു​ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ സ​മ​ർ​ പ്പി​ച്ച ഹ​ര​ജി​യി​ൽ വാ​ദം​കേ​ൾ​ക്ക​ു​മെ​ന്ന്​ സു​പ്രീം​കോ​ട​തി. ബി.​ജെ.​പി നേ​താ​വ്​ അ​ശ്വി​നി കു​മാ​ർ ഉ​ പാ​ധ്യാ​യ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ര​ണ്ടാ​ഴ്​​ച​ക്ക​കം വാ​ദം​കേ​ൾ​ക്കു​മെ​ന്ന്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. ഒ​രു സ്​​ഥാ​നാ​ർ​ഥി​ക്ക്​ ര​ണ്ടു​ മ​ണ്ഡ​ല​ത്തി​ൽ മ​ ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മ​ത്തി​​​െൻറ 33(7) വ​കു​പ്പ്​ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ഉ​പാ​ധ്യാ​യ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു.

ഒ​രു വ്യ​ക്​​തി ഒ​രു വോ​ട്ട്, ഒ​രു സ്​​ഥാ​നാ​ർ​ഥി, ഒ​രു മ​ണ്ഡ​ലം എ​ന്ന​ത്​ ജ​നാ​ധി​പ​ത്യ​ത്തി​​​െൻറ പ്ര​മാ​ണ​വാ​ക്യ​മാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​ന്​ വി​രു​ദ്ധ​മാ​ണ്​ ഒ​രാ​ൾ​ക്ക്​ ​ ഒ​രേ സ​മ​യം ര​ണ്ടു​ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​ത്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​​​െൻറ 70ാം വ​കു​പ്പു​പ്ര​കാ​രം ഒ​രു സ്​​ഥാ​നാ​ർ​ഥി ര​ണ്ടു​ മ​ണ്ഡ​ല​ങ്ങ​ളി​ലും ജ​യി​ച്ചാ​ൽ ര​ണ്ടി​ലൊ​രു മ​ണ്ഡ​ലം ഒ​ഴി​വാ​ക്ക​ണം. അ​വി​ടെ വീ​ണ്ടും ​െത​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​ത്​ ഖ​ജ​നാ​വി​ന്​ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത വ​രു​ത്തു​ന്ന​താ​ണ്.

ര​ണ്ടു​ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മ​ത്സ​രി​ക്കു​ന്ന​ത്​ ത​ട​യു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ 2004ൽ ​മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ ന​ട​ത്തി​യെ​ങ്കി​ലും അ​ത്​ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ര​ണ്ടു​ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന സ്​​ഥാ​നാ​ർ​ഥി ഒ​ഴി​വാ​ക്കു​ന്ന സീ​റ്റി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ വ​രു​ന്ന ചെ​ല​വ്​ കെ​ട്ടി​വെ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ക​മീ​ഷ​ൻ 2018ൽ ​സു​പ്രീം​കോ​ട​തി മു​മ്പാ​കെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

പൊതുസ്ഥലങ്ങളിൽ മുദ്രാവാക്യങ്ങളും ചിത്രങ്ങളും പാടില്ല
ന്യൂ​ഡ​ൽ​ഹി: പൊ​തു​സ്​​ഥ​ല​ങ്ങ​ൾ മു​ദ്രാ​വാ​ക്യ​ങ്ങ​ളും നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും പ​തി​ച്ച്​ വൃ​ത്തി​കേ​ടാ​ക്ക​രു​തെ​ന്ന്​ സു​പ്രീം​കോ​ട​തി ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി. മ​ദ്രാ​സ്​ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യ്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. പാ​റ​ക​ൾ, കു​ന്നു​ക​ൾ, പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലെ നി​ർ​മാ​ണ​ങ്ങ​ൾ എ​ന്നി​വ​യി​ലൊ​ന്നും രാ​ഷ്​​​ട്രീ​യ​പാ​ർ​ട്ട​ക​ളു​ടെ സ​ന്ദേ​ശ​ങ്ങ​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളും കൊ​ത്തി​വെ​ക്കു​ക​യോ സ്​​ഥാ​പി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നാ​ണ്​ ഉ​ത്ത​ര​വ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscontesting from two seats
News Summary - SC agrees to hear plea to restrict candidates from contesting from two seats
Next Story