Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവനക്കാർക്ക്​...

ജീവനക്കാർക്ക്​ കോവിഡ്​; എസ്​.ബി.ഐയുടെ വടക്കു-കിഴക്കൻ ആസ്ഥാനം അടച്ചു

text_fields
bookmark_border
sbi
cancel

ഗുവാഹത്തി: അഞ്ച്​ ജീവനക്കാർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതോടെ എസ്​.ബി.ഐയുടെ വടക്ക്​-കിഴക്കൻ ആസ്ഥാനം അടച്ചു. അസമിലെ ഗുവാഹത്തിയിലെ ഓഫിസാണ്​ അടച്ചത്​. കഴിഞ്ഞ രണ്ട്​ ദിവസത്തിനിടെയാണ്​ അഞ്ച്​ പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചത്​. 

ഇതോടെ എസ്​.ബി.ഐയുടെ വടക്ക്​-കിഴക്കൻ ആസ്ഥാനത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 27 കടന്നു. പ്രദേശം കണ്ടൈൻമ​െൻറ്​ സോണാക്കി പ്രഖ്യാപിച്ച്​ ഓഫിസ്​ ഉടൻ അടക്കാൻ ​മെട്രോപൊളിറ്റൻ ഡെപ്യൂട്ടി കമീഷനർ ബിശ്വജിത്​ പെഗു ഉത്തരവിട്ടു. 

ജൂലൈ ആറ്​ എസ്​.ബി.ഐയിലെ വടക്കു-കിഴക്കൻ ആസ്ഥാന ഓഫിസിലും പ്രാദേശിക കേന്ദ്രത്തിലുമായി 22 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്​ എസ്​.ബി.ഐയുടെ പ്രാദേശിക കേന്ദ്രം അടച്ചിരുന്നു. ഇതിന്​  പിന്നാലെയാണ്​ എസ്​.ബി.ഐയുടെ ആസ്ഥാന മന്ദിരവും അടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbimalayalam newsindia newscovid 19
News Summary - SBI's Northeast Head Office Sealed-India news
Next Story