വായ്പ നൽകിയില്ലെങ്കിൽ ചെയർമാനെ കൊല്ലും; എസ്.ബി.ഐക്ക് ഭീഷണി കാൾ
text_fieldsമുംബൈ: 10 ലക്ഷം രൂപ വായ്പ നൽകിയില്ലെങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും ഓഫിസ് ബോംബ് വെച്ച് തകർക്കുമെന്നും ഫോണിൽ ഭീഷണി. ബുധനാഴ്ച ദക്ഷിണ മുംബൈയിലെ നരിമാൻ പോയന്റിലുള്ള എസ്.ബി.ഐ കോർപറേറ്റ് ഓഫിസിൽ ചെയർമാന്റെ പി.എക്കാണ് വിളിവന്നത്. ബാങ്ക് അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ അജയ്കുമാർ ശ്രീവാസ്തവ് നൽകിയ പരാതിയിൽ അജ്ഞാതനെതിരെ മറൈൻഡ്രൈവ് പൊലീസ് കേസെടുത്തു. വിളിച്ചയാൾ മുഹമദ് സിയാഉൽ അലി എന്ന് പരിചയപ്പെടുത്തിയ ശേഷമാണ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. കാൾ വന്നത് പശ്ചിമ ബംഗാളിൽനിന്നാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

