Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്​.ബി.​െഎ...

എസ്​.ബി.​െഎ എ.ടി.എമ്മിൽ നിന്ന്​ 2000 രൂപയുടെ കള്ളനോട്ട്​

text_fields
bookmark_border
എസ്​.ബി.​െഎ എ.ടി.എമ്മിൽ നിന്ന്​ 2000 രൂപയുടെ കള്ളനോട്ട്​
cancel

ന്യൂഡൽഹി: എസ്​.ബി.​െഎയുടെ എ.ടി.എമ്മിൽ നിന്ന്​ രണ്ടായിരം രൂപയുടെ കള്ളനോട്ട്​ ലഭിച്ചതായി പരാതി. എ.ടി.എമ്മിൽ നിന്ന്​ 8000 രൂപ പിൻവലിച്ച കോൾ സ​െൻറർ ജീവനക്കാരനാണ്​ കള്ളനോട്ട്​ ലഭിച്ചിരിക്കുന്നത്​. ഡൽഹിയിലെ സംഗം വിഹാർ എ.ടി.എമ്മിൽ നിന്ന്​​ ഫെബ്രുവരി ആറിനാണ്​ പണം പിൻവലിച്ചത്​​.

നോട്ടിൽ റിസർവ്​ ബാങ്ക്​ ഇന്ത്യ എന്നതിന്​ പകരം ചിൽഡ്രൻ ബാങ്ക്​ ഒാഫ്​ ഇന്ത്യ എന്നാണ്​ അച്ചടിച്ചിരിക്കുന്നത്​. അതുപോലെ തന്നെ രൂപയുടെ ചിഹ്​നവും​ നോട്ടിലില്ല. ഭാരതീയ റിസർവ്​ ബാങ്ക്​ എന്നതിന്​ പകരം ഭാരതീയ മനോരഞ്​ജൻ ബാങ്ക്​ എന്നാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ആർ.ബി.​െഎയുടെ സീലിന്​ പകരം പി.കെ എന്ന ലോഗോയാണ്​ നോട്ടിലുള്ളത്​. സീരിയൽ നമ്പർ 000000 എന്നാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. നോട്ടി​​െൻറ ഇടതുവശത്ത്​ ചൂരൻ ലേബൽ എന്നും അച്ചടിച്ചിട്ടുണ്ട്​.

എസ്​.ബി.​െഎയുടെ എ.ടി.എമ്മിൽ നിന്ന്​ കളളനോട്ട്​ ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും രംഗത്തെത്തി. 2000 രൂപയുടെ നോട്ട്​ ജനങ്ങൾക്ക്​ കൊടുക്കാൻ കഴിയാത്ത പ്രധാനമന്ത്രി എങ്ങനെയാണ്​ രാജ്യത്തെ നയിക്കുകയെന്ന്​ കെജ്​രിവാൾ ചോദിച്ചു. നോട്ട്​ ലഭിച്ചയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി ​പൊലീസ്​ കേസെടുത്തു. എ.ടി.എമ്മിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾ​പ്പടെ പരിശോധിച്ച്​ അന്വേഷണം നടത്തുകയാണെന്നും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbi atm2000 notesfake notes
News Summary - At SBI ATM In Delhi, Fake Rs. 2,000 Notes By 'Children Bank of India'
Next Story