Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sayer Abdullah
cancel
camera_alt

Photo Credit: Basit Zargar

Homechevron_rightNewschevron_rightIndiachevron_rightഒറ്റക്കൈയാൽ വളയം...

ഒറ്റക്കൈയാൽ വളയം പിടിച്ച്​ സായെർ കയറുന്നു, ഓഫ്​റോഡിന്‍റെ മലമുകളിലേക്ക്​

text_fields
bookmark_border

ന്യൂഡൽഹി: കുണ്ടും കുഴിയും ചളിയും വെള്ളവും നിറഞ്ഞ വഴി സായെർ അബ്​ദുല്ലക്ക്​ വെറും കുട്ടിക്കാല സ്വപ്​നം മാത്രമായിരുന്നില്ല. പത്താംവയസിൽ തേടിയെത്തിയ ദുരന്തം അൽപ്പം പിറ​േകാട്ടു വലിച്ചെങ്കിലും ആത്മവിശ്വാസം സായെറിന്​ കരുത്താകുകയായിരുന്നു. തെക്കൻ കശ്​മീരിലെ ഓഫ്​ റോഡ്​ സർക്കിളുകളിൽ 23കാരനായ സായെർ അബ്​ദുല്ലയാണ്​ ഇപ്പോൾ പ്രധാന ചർച്ച.

2007ലുണ്ടായ അപകടത്തിൽ തന്‍റെ കൈ നഷ്​ടപ്പെട്ടിട്ടും പരിശ്രമത്തിലൂടെ ജീപ്പിന്‍റെ വളയം നേരെപിടിച്ച സായെറാണ്​ ഇപ്പോൾ ഓഫ്​ റോഡ്​ പരിപാടികളുടെ പ്രധാന ആകർഷണം.

പത്താംവയസിലായിരുന്നു അപകടത്തിൽ സായെറിന്‍റെ കൈ നഷ്​ടപ്പെടുന്നത്​. വാഹനം ഓടിക്കാൻ കഴിയുമോ എന്ന ആശങ്കയായിരുന്നു അപ്പോഴും സായെറിന്‍റെ മനസിൽ. നിരന്തര പരിശ്രമത്തിന്​ ശേഷം സ്റ്റിയറിങ്​ ബാലൻസ്​ സായെർ കൈപിടിയിലൊതുക്കി. 18ാം വയസിൽ ഡ്രൈവിങ്​ ലൈസന്‍സിന്​ അപേക്ഷിക്കുകയും 'പരീക്ഷണം' വിജയിക്കുകയും ചെയ്​തു.


കുണ്ടും കുഴിയും വളവും തിരിവും നിറഞ്ഞ ഒാഫ്​ റോഡുക​േളാടായിരുന്നു സായെറിന്​ പ്രിയം. കഠിനപ്രയ്​തനത്തിലൂടെ സായെർ ഒാഫ്​ റോഡ്​ കടമ്പയും കടന്നു. ചെറുപ്പം മുതൽ വാഹനങ്ങളോടായിരുന്നു ​ഇഷ്​ടം. അപകടം സംഭവിച്ചുവെങ്കിലു​ം വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. നിരന്തരം പരിശ്രമിച്ചു. കശ്​മീർ ഓഫ്​ റോഡ്​ പ്രവർത്തനങ്ങൾ കണ്ടപ്പോൾ കൂടുതൽ ​ദൂരം എങ്ങനെ പോകാമെന്ന ചിന്തയായിരുന്നു. അങ്ങനെ ക്ലബ്​ കണ്ടെത്തു​കയും ഡ്രൈവിങ്​ അഭ്യസിക്കുകയും ചെയ്​തു. ഇന്ന്​ ഞാൻ ക്ലബിന്‍റെ അഭിമാന ​അംഗമാണ്​' -ഇന്ത്യ ടുഡെ ടി.വിയോട്​ സായെർ പറഞ്ഞു.

അപകടത്തോടെ തന്‍റെ ഇഷ്​ടങ്ങളെ മാറ്റിനിർത്തേണ്ടി വരുമെന്ന്​ ആശങ്കപ്പെട്ട സായെറിന്​ പൂർണ പിന്തുണയുമായി സുഹൃത്തുക്കളും വീട്ടുകാരുമെത്തുകയായിരുന്നു. ഡ്രൈവിങ്​ ആദ്യം കഠിനമായിരുന്നുവെങ്കിലും പിന്നീട്​ അനായാസം വഴങ്ങുന്നതായി. കൃത്രിമ കൈയും മനസും ഒരുമിച്ച്​ പ്രവർത്തിക്കുന്നില്ലെന്നതായിരുന്നു ദുഷ്​കരം. പിന്നീട്​ കൃത്രിമ കൈ ഉപയോഗിക്കാതെ വാഹനമോടിക്കാൻ പരിശീലിച്ചു.


'കശ്​മീർ ഓഫ്​ റോഡ്'​ ക്ലബായിരുന്നു സായെറിന്‍റെ സ്വപ്​നം. നിരന്തര പരിശ്രമത്തിലൂടെ അതിൽ സായെർ ഇപ്പോൾ മെമ്പർഷിപ്പും നേടി. സായെർ തങ്ങ​ളുമായി ബന്ധപ്പെട്ടപ്പോൾ ഡ്രൈവിങ്​ കഴിവ്​ മാത്രമാണ്​ മാനദണ്ഡമായെടുത്തത്​. അതിൽ സായെർ വിജയിക്കുകയും ചെയ്​തതായി ക്ലബ്​ ഭാരവാഹികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KashmirSayer Abdullahoff road Rider
News Summary - Sayer Abdullah specially abled off road Rider enthusiast from Kashmir
Next Story