Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right#യുദ്ധം വേണ്ട;...

#യുദ്ധം വേണ്ട; ട്വിറ്ററിൽ യുദ്ധവിരുദ്ധ വികാരം

text_fields
bookmark_border
#യുദ്ധം വേണ്ട; ട്വിറ്ററിൽ യുദ്ധവിരുദ്ധ വികാരം
cancel

#യുദ്ധം വേണ്ട എന്നതിനൊപ്പം #അഭിനന്ദനെ തിരിച്ചു കൊണ്ടു വരിക, # അഭിനന്ദൻ ഞങ്ങളുടെ നായകൻ, #അഭിനന്ദനെ വിട്ടയക്കൂ തുടങ്ങിയ ഹാഷ്​ടാഗുകളും സമൂഹമാധ്യമങ്ങളിൽ യുദ്ധവിരുദ്ധ വികാരം തീവ്രമായി പങ്കുവെക്കുന്നു. #മേര ബൂത്​ സബ്​സെ മജ ്​​ബൂത്​ (എ​​​െൻറ ബൂത്ത്​ ഏറ്റവും ശക്​തമായ ബൂത്ത്​) എന്ന ബി.ജെ.പി തെരഞ്ഞെടുപ്പ്​ പ്രചാരണം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തതോടെ #മേര ജവാൻ സബ്​സെ മജ്​ബൂത്​(എ​​​െൻറ സൈനികൻ ഏറ്റവും ശക്​തിശാലി)എന്ന ഹാഷ്​ ടാഗും ട്വിറ്ററിൽ ട്രെൻഡാണ്​​​.

ശത്രുരാജ്യത്തി​​​െൻറ ചോദ്യങ്ങൾക്കു മുന്നിൽ പതറാതെയും തളരാതെയും ഉശിരുള് ള ജവാനായി അഭിനന്ദൻ നൽകിയ മറുപടികൾ​ സമൂഹ മാധ്യമങ്ങൾ പെ​െട്ടന്ന്​ ഏറ്റെടുത്തു. ഏത്​ വിമാനമാണ്​ പറത്തിയതെന്ന ചേ ാദ്യത്തിന്​ ‘അതെനിക്ക്​ പറയാനാകില്ല​േല്ലാ, മേജർ’എന്നായിരുന്നു അഭിനന്ദൻറ മറുപടി.

എവിടെയായിരുന്നു ആക്രമ ണ ലക്ഷ്യമെന്ന ചോദ്യത്തിനും അതേ ഉത്തരം നൽകി. ഇന്ത്യയിൽ എവിടെയാണ്​ താങ്കളുടെ സ്​ഥലം എന്ന ചോദ്യത്തിന്​ ‘ ഡൗൺ സൗ ത്ത്​’എന്ന്​ മാത്രം പറഞ്ഞൊഴിഞ്ഞു. ശബ്​ദാതിവേഗത്തിൽ പറക്കുന്ന മിഗ്​-21 വിമാനത്തിന്​​ വെടിയേറ്റയുടൻ പാരച്യൂട് ട്​ വഴി പുറത്തേക്ക്​ ചാടിയാണ്​ അഭിനന്ദൻ രക്ഷപ്പെട്ടത്​.

പാക്​ പ്രദേശത്താണ്​ എത്തിയതെന്ന്​ മനസിലാക്കിയ അദ ്ദേഹം കൈവശമുണ്ടായിരുന്ന മാപ്പുകളും മറ്റും വിഴുങ്ങി നശിപ്പിക്കാൻ ശ്രമിച്ചുവെന്ന വാർത്ത വ്യാഴാഴ്​ച പുറത്തുവന്നതും അഭിനന്ദി​​​െൻറ നായക പരിവേഷം ഉയർത്തി. അഭിനന്ദൻ എല്ലാവർക്കും പ്രചോദനവും മാതൃകയുമാണെന്ന്​ നിരവധി പേർ കുറിക്കുന്നു.



#യുദ്ധം നഷ്​ടങ്ങളുടെ കണക്കെടുപ്പ്​
ഇരു രാജ്യങ്ങൾക്കും ആവശ്യം യുദ്ധമല്ല സമാധാനമാണെന്ന്​ ഉണർത്തുന്നവയാണ്​ #യുദ്ധം വേണ്ട എന്ന ഹാഷ്​ ടാഗുകൾ. ​േലാകത്തി​​​െൻറ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരും പാകിസ്​താനികളുമെല്ലാം ആവേശത്തോടെ ഇതിൽ യുദ്ധവിരുദ്ധ വികാരം പങ്കുവെക്കുന്നു.

രാഷ്​ട്രീയവും മാധ്യമങ്ങളുമാണ്​ ഇരു രാജ്യങ്ങൾക്കുമിടയിലെ അസഹിഷ്​ണുതക്ക്​ കാരണക്കാരെന്ന്​ കുറ്റപ്പെടുത്തുന്നതിനൊപ്പം പരസ്​പരമുള്ള സംഭാഷണങ്ങളിലൂടെ എത്​ പ്രശ്​നവും പരിഹരിക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

രാജ്യമേതായാലും യുദ്ധത്തിൽ ഉറ്റവരെ നഷ്​ടപ്പെടുന്നവരുടെ വേദനയും സങ്കടവും ഒന്നായിരിക്കുമെന്ന്​ ട്വീറ്റുകൾ ആവർത്തിക്കുന്നു. ആരെയൊക്കെ നഷ്​ടപ്പെട്ടു എന്ന കണക്കെടുപ്പാണ്​ യുദ്ധത്തി​​​െൻറ ബാക്കിപത്രമെന്നും ആരാണ്​ ശരി എന്ന്​ തീരുമാനിക്കുന്നതല്ല യുദ്ധമെന്നും ഒരു ട്വീറ്റിൽ പറയു​േമ്പാൾ എല്ലാ യുദ്ധവും പരാജയമാണെന്നും അത്​ ഒന്നിനും പരിഹാരമല്ലെന്നും മറ്റുള്ളവ വ്യക്​തമാക്കുന്നു. സമൂഹമാധ്യമങ്ങളുടെ കാലത്ത്​ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ അത്യധികം അടുപ്പം പങ്കുവെക്കു​േമ്പാൾ ഗവൺമ​​െൻറുകൾ എന്തുകൊണ്ടാണ്​ ഇങ്ങനെ പെരുമാറുന്നതെന്ന്​ അത്​ഭുതപ്പെടുന്നവരുമുണ്ട്​.

#മുഖാമുഖം ഇരിക്കണം
റണ്ണറപ്പിന്​ സമ്മാനമുള്ള കളിയല്ല യുദ്ധമെന്നാണ്​ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാനെ പരോക്ഷമായി പരാമർശിക്കുന്ന മറ്റൊരു ട്വീറ്റ്​. അതേസമയം സമാധാന ചർച്ചക്ക്​ തയാറാണെന്ന ഇംറാൻ ഖാ​​​െൻറ പ്രസ്​താവനയെ നിരവധിപേർ പ്രകീർത്തിക്കുകയും ചെയ്യുന്നു.

അമേരിക്കക്കും ഉത്തരകൊറിയക്കും മുഖാമുഖം ഇരിക്കാമെങ്കിൽ എന്തുകൊണ്ട്​ ഇന്ത്യക്കും പാകിസ്​താനും അതായിക്കൂട എന്ന്​ ചോദിക്കുന്നവരുമുണ്ട്​. ഇന്ത്യയുടെയും പാകിസ്​താ​​​െൻറയും ഭാഗത്തുനിന്ന്​ യുദ്ധജ്വരം പടർത്തുന്ന ടെലിവിഷൻ അവതാരകർ മനുഷ്യരാശിക്ക്​ തന്നെ ഭീഷണിയാണെന്നാണ്​ അവരുടെ ചിത്രസഹിതമുള്ള ട്വീറ്റുകളിൽ ചിലർ പറയുന്നത്​.

#പാർട്ടിക്കാരോടല്ല, ജനങ്ങളോട്​ സംസാരിക്കൂ
ഇന്ത്യൻ പൈലറ്റ്​ പാക്​ തടവിലായ സാഹചര്യത്തിലും മുൻ നിശ്​ചയപ്രകാരമുള്ള തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട്​​ പോകുന്നതിനെതിരെ അതിശക്​തമായി പ്രതികരിക്കുന്നവയാണ്​ #മേര ജവാൻ സബ്​സെ മജ്​ബൂത്​ എന്ന ഹാഷ്​ ടാഗ്​.

രണ്ടു ദിവസം കൂടി കാത്തിരുന്നു കൂടെയെന്ന്​ ഇവർ പ്രധാനമന്ത്രിയോട്​ ചോദിക്കുന്നു. താങ്കൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്​, ബി.ജെ.പിയുടെ താരപരിവേഷമുള്ള തെരഞ്ഞെടുപ്പ്​ പ്രചാരകൻ മാത്രമാകാതെ അഭിനന്ദനെ തിരിച്ചു കൊണ്ടുവരാൻ പരിശ്രമിക്കൂയെന്നാണ്​ ഒരു ട്വീറ്റിലെ അഭ്യർഥന.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യേണ്ട സമയമാണിതെന്നും പാർട്ടി അണികളോട്​​ സംസാരിക്കേണ്ട സമയമല്ലെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു.
ചോരകൊടുത്ത്​ തെരഞ്ഞെടുപ്പ്​ വിജയിക്കാമെന്ന തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ്​ # യുദ്ധം വേണ്ടെന്ന ഹാഷ്​ടാഗ്​ ഇന്ത്യയിൽ ഒന്നാമതെത്തിയതെന്ന്​ മറ്റൊരു ട്വീറ്റ്​ ചൂണ്ടിക്കാട്ടുന്നു.

രക്തസാക്ഷിയുടെ വിധവക്കും രക്ഷയില്ല
കൊൽക്കത്ത: യുദ്ധം വേണ്ടെന്ന്​ പറഞ്ഞതിന്​ രക്തസാക്ഷിയുടെ വിധവക്കുനേരെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ വർഷം. രണ്ടാഴ്​ച മുമ്പ്​​ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ്​ ജവാൻ ബബ്​ല​ു സാന്ദ്രയുടെ വിധവ മിത സാന്ദ്രക്കെതിരെയാണ്​ സമൂഹമാധ്യമങ്ങളിൽ ആക്ഷേപം ചൊരിയുന്നത്​.

യുദ്ധം ഒരു പ്രശ്​നത്തിനും പരിഹാരമല്ലെന്ന്​ എഴുതിയതാണ്​ അവർ ചെയ്​ത ‘കുറ്റം’. ഭർത്താവിനോട്​ സ്​നേഹമില്ലാത്തവളെന്നും അദ്ദേഹത്തോട്​ പ്രതികാരത്തിന്​ കാത്തിരിക്കുക​യായിരുന്നോ ഇവർ എന്നുമൊക്കെയാണ്​ ചിലർ കടുത്ത ഭാഷയിൽ ചോദിക്കുന്നത്​. അതേസമയം, സമൂഹമാധ്യമ ആക്രമണം തന്നെ തളർത്തുന്നില്ലെന്ന്​ മിത വ്യക്തമാക്കി.

മിത സാന്ദ്ര

ആളുകൾക്ക്​ അവരുടെ അഭിപ്രായമുണ്ടാകും. അത്​ വേണ്ടതാണ്​​. തനിക്കും അതുണ്ട്​ എന്നായിരുന്നു ഹൗറയിൽ ഇംഗ്ലീഷ്​ അധ്യാപിക കൂടിയായ മിതയുടെ പ്രതികരണം. അധ്യാപകരും വിദ്യാർഥികളും എഴുത്തുകാരുമടക്കം നിരവധിപേർ സമൂഹമാധ്യമങ്ങളിൽ മിതക്ക്​ പിന്തുണയുമായി എത്തിയിട്ടുമുണ്ട്​. ‘‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു.

യുദ്ധഭൂമിയിൽ കൊല്ലപ്പെടുന്നവരിലൂടെ നിരവധി കുടുംബങ്ങളാണ്​ അനാഥമാക്കപ്പെടുന്നത്​. അധ്യാപികയും ചരിത്രവിദ്യാർഥിയുമായ എനിക്ക്​ അക്കാര്യം നല്ല ബോധ്യമുണ്ട്​.
യുദ്ധം ഒരിക്കലും ഒന്നിനും ശാശ്വതമായ പരിഹാരമല്ല’’ -മിത വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndian Airforce AttackIAF Air Strike
News Summary - Say no to War in Twitter-India News
Next Story