ഭോപാൽ: സ്കൂളുകളിൽ ഹാജർ വിളിക്കുേമ്പാൾ ‘യെസ് മാം’ എന്ന് നീട്ടി വിളിക്കുന്ന രീതി ഉപേക്ഷിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. വിദ്യാർഥികളിൽ രാജ്യസ്നേഹം വളർത്തുന്നതിെൻറ ഭാഗമായി ഇനി ‘യെസ് മാം’ എന്നതിന് പകരം ജയ് ഹിന്ദ് എന്ന് പറയണമെന്ന് ബി.ജെ.പി സർക്കാർ സ്കൂളുകളോട് നിർദേശിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ സത്ന ജില്ലയിലെ സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയിരുന്നു.
യെസ് മാം, യെസ് സർ പോലുള്ള പ്രയോഗം കുട്ടികളിൽ രാജ്യ സ്നേഹം വളർത്തില്ലെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ 1.22 ലക്ഷം സ്കൂളുകളിൽ ജയ് ഹിന്ദ് നിർബന്ധമാക്കി നിയമം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ സ്വകാര്യ സ്കൂളുകളിൽ ഇത് െഎച്ഛികമാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
വിദ്യാർഥികളിൽ രാജ്യസ്നേഹം വളർത്താനുള്ള ഏറ്റവും നല്ല തുടക്കമാണിത്. ഇൗ തീരുമാനത്തെ പോസിറ്റീവായി എടുക്കണമെന്നും ബി.ജെ.പി വക്താവ് രാഹുൽ കോതാരി പറഞ്ഞു. എല്ലാ ദിവസവും പതാക ഉയർത്തി ദേശീയ ഗാനം ആലപിക്കണമെന്ന് ബി.ജെ.പി സർക്കാർ മധ്യപ്രദേശിലെ സ്കൂളുകൾക്ക് നേരത്തെ ഉത്തരവ് നൽകിയിരുന്നു.
അതേസമയം മധ്യപ്രദേശ് സർക്കാരിെൻറ നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. രാജ്യസ്നേഹം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ഹാജർ വിളിക്കുേമ്പാൾ ജയ് ഹിന്ദ് എന്ന് പറയണമെന്നത് നിർബന്ധമാക്കേണ്ട കാര്യമല്ലെന്നും മൂല്യമുള്ള വിദ്യാഭ്യാസം നൽകാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും കോൺഗ്രസ് നേതാവ് കെ. കെ മിശ്ര വ്യക്തമാക്കി.