ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ കോൺഗ്രസിൽ ചേർന്നു. ശനിയാഴ്ചയാണ് ഇവർ ക ോൺഗ്രസിലെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് ഫൂലെയെ സ്വീകരിച്ചു.
കഴിഞ്ഞ ഒരു വർഷമായി ബി.ജെ.പിയുമായി തർക്കത്തിലാണ് ഫുലെ. ഉത്തർപ്രദേശിലെ ബഹ്റായിച്ചിൽ നിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു ഫൂലെ. ഇവർക്കൊപ്പം സമാജ് വാദി പാർട്ടി നേതാവും മുൻ എം.പിയുമായ രാകേഷ് സച്ചനും കോൺഗ്രസിൽ ചേർന്നു.
യു.പിയിലെ പ്രമുഖ പട്ടികജാതി നേതാവായിരുന്ന ഫൂലെ കഴിഞ്ഞ വർഷം ഡിസംബറിലാണ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. പാർട്ടിയിൽ നിന്ന് പുറത്ത് വന്നെങ്കിലും അവർ എം.പി സ്ഥാനം രാജിവെച്ചിരുന്നില്ല.