Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപ്:...

ലക്ഷദ്വീപ്: പാർലമെൻറിന്​ പുറത്ത്​ എൻ.സി.പി എം.പിമാരുടെ പ്രതിഷേധം

text_fields
bookmark_border
parliament
cancel

ന്യൂ​ഡ​ൽ​ഹി: ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ലി​നെ തി​രി​കെ വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ.​സി.​പി എം.​പി​മാ​ർ പാ​ർ​ല​​മെൻറ്​​ വ​ള​പ്പി​ലെ ഗാ​ന്ധി പ്ര​തി​മ​ക്ക്​ മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. ല​ക്ഷ​ദ്വീ​പ് എം.​പി മു​ഹ​മ്മ​ദ്‌ ഫൈ​സ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

തി​ക​ച്ചും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യാ​ണ് ല​ക്ഷ​ദ്വീ​പി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ പ്ര​വ​ർ​ത്ത​നം. ഏ​കാ​ധി​പ​തി എ​ന്ന നി​ല​ക്കു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്വീ​പ് ജ​ന​ത​യു​ടെ സു​ഗ​മ​മാ​യ ജീ​വി​താ​ന്ത​രീ​ക്ഷം ന​ഷ്​​ട​പ്പെ​ടു​ത്തി​യെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വ്യ​ക്തി ആ ​സ്ഥാ​ന​ത്തി​രി​ക്കാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ തി​രി​കെ വി​ളി​ക്ക​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

ക​വ​ര​ത്തി​യി​ലെ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ർ​ക്ക് ഷോ​പ്പു​ക​ൾ ആ​രെ​യും അ​റി​യി​ക്കാ​തെ​യാ​ണ്​ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ത​ൽ​സ്ഥ​ല​ത്തു​നി​ന്നും പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

ലക്ഷദ്വീപ്​ അഡ്മിനിസ്ട്രേറ്റർ മടങ്ങി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ Save Lakshadweepപ​ട്ടേ​ൽ ദ്വീ​പി​ൽ​നി​ന്ന്​ മ​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 1.30ന്​ ​അ​ഗ​ത്തി​യി​ൽ​നി​ന്ന്​ ദാ​മ​ൻ ദി​യു​വി​ലേ​ക്കാ​ണ് പോ​യ​ത്. ക​വ​ര​ത്തി​യി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ടം പൊ​ളി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നിെ​ട​യാ​ണ് മ​ട​ക്കം. ഈ ​മാ​സം വീ​ണ്ടും പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ൽ ദ്വീ​പി​ലെ​ത്തും. അ​ന്ന് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നാ​ണ് ദ്വീ​പു​കാ​രു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Save Lakshadweepncp protest
News Summary - Save Lakshadweep: NCP MPs Protest outside parliament
Next Story