Begin typing your search above and press return to search.
exit_to_app
exit_to_app
Vikroli Debris
cancel
Homechevron_rightNewschevron_rightIndiachevron_right'ആദ്യം അവളെ...

'ആദ്യം അവളെ രക്ഷിക്കൂ'; ശരീരത്തിൽ കല്ലും മണ്ണും പതിക്കു​േമ്പാൾ അലറിവിളിച്ച് ​ഒരമ്മ -മഴയിൽ വിറച്ച്​ മുംബൈ

text_fields
bookmark_border

മുംബൈ: അർധരാത്രി വീടിന്​ മുകളിൽ പതിച്ച പറക്കല്ലുകൾക്കും മണ്ണിനും ഇടയിലായിരുന്നു കിരൺദേവി വിശ്വകർമയെന്ന 32കാരി. അപകടത്തിൽനിന്ന്​ സഹോദരപുത്രൻ രക്ഷപ്പെടുത്താൻ ശ്രമിക്കു​േമ്പാൾ എന്നെ രക്ഷിക്കാതെ മകളെ രക്ഷപ്പെടുത്തുവെന്നായിരുന്നു ആ അമ്മയുടെ വാക്കുകൾ.

അവശിഷ്​ടങ്ങൾക്കിടയിൽനിന്ന്​ 14കാരിയായ മകളുടെ നിലവിളി കേൾക്കാമായിരുന്നുവെങ്കിലും പാറക്കല്ലുകളും മണ്ണും അവളെ വന്ന്​ മൂടിയിരുന്നു. ഏറെ താമസിയാതെ വീണ്ടും വീടിന്​ മുകളിലേക്ക്​ പാറക്കല്ലുകളും മണ്ണും പതിച്ചതോടെ ഇല്ലാതായത്​ ഒരു കുടുംബവും അവരുടെ സ്വപ്​നങ്ങളുമായിരുന്നു.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വിക്രോളി, സൂര്യ നഗറിലെ പഞ്ചശീൽ ചൗളിൽ നിരവധി വീടുകൾക്കുമുകളിൽ ഉരുൾപ്പൊട്ടലിനെ തുടർന്ന്​ പാറക്കല്ലുകളും മണ്ണും പതിക്കുകയായിരുന്നു. ഞായറാഴ്ച അർധരാത്രിയോടെയാണ്​ സംഭവം. 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന്​ ശേഷമായിരുന്നു ഇവരുടെ മൃതദേഹം കണ്ടെടുത്തത്​.

കിരൺദേവി വിശ്വകർമ

മരപ്പണി ജോലികൾ ചെയ്​തുവരുന്ന കുടുംബമാണ്​ കിരൺദേവിയുടേത്​. കുന്നിൻ ചെരുവിലെ ചേരി പ്രദേശത്താണ്​ ഇവരുടെ താമസം. ഭർത്താവ്​ ഹൻസ്​രാജ്​, മകൻ പ്രിൻസ്​, മകൾ പിങ്കി, സഹോദരപുത്രൻമാരായ രവിശങ്കർ, ആശിഷ്​ എന്നിവരടങ്ങിയതാണ്​ കുടുംബം. 3000 രൂപ വാടകക്ക്​ ചെറിയ വീട്ടിലായിരുന്നു കുടുംബത്തിന്‍റെ താമസം.

മരപ്പണിക്കാരനായ ഹൻസ്​രാജ്​ ഗ്രാമത്തിൽനിന്ന്​ അകലെ ഹിരാനന്ദാനിയിലാണ്​ ജോലി ചെയ്യുന്നത്​. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തും. അധിക ജോലികൾ തീർക്കാനുള്ളതിനാൽ ഇൗ ഞായറാഴ്​ച ഹൻസ്​രാജ്​ വീട്ടിലെത്തിയിരുന്നില്ല.

'വെളുപ്പിന്​ രണ്ടരയോടെ നാട്ടിൽനിന്ന്​ ഒരു ഫോൺ വിളിയെത്തി. അപകടത്തെക്കുറിച്ച്​ അറിയിച്ചു. എന്‍റെ ബോസ്​ എന്നെ വീട്ടിലെത്തിച്ചു. അപ്പോഴേക്കും കുടുംബത്തെ മുഴുവൻ നഷ്​ടമായിരുന്നു. ഇനി ആർക്കു​േവണ്ടിയാണ്​ ഞാൻ ജീവിക്കുന്നത്​. ഇനി ജീവിച്ചിരിക്കാൻ കാരണമൊന്നുമില്ല. 45 ദിവസം മുമ്പ്​ എന്‍റെ പിതാവിനെ നഷ്​ടമായി. അമ്മ യു.പിയിലെ ജാൻപൂരിലാണ്​ താമസം' -ഹൻസ്​രാജ്​ പറയുന്നു.

രാജവാഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​ എല്ലാ മൃതദേഹങ്ങളും. ദുരന്തത്തിൽനിന്ന്​ രവിശങ്കറിന്​ മാത്രമാണ്​ രക്ഷപ്പെടാനായത്​. വാതിലിന്​ സമീപത്തായിരുന്നതിനാലാണ്​ താൻ രക്ഷപ്പെട്ടതെന്ന്​ രവിശങ്കർ പറയുന്നു.

'അവശിഷ്​ടങ്ങൾ ഒഴുകിയെത്തിയപ്പോൾ അതിന്‍റെ മുകളിലേക്ക്​ ഞാൻ വലിഞ്ഞുകയറി. സമീപത്തെ മീറ്റർ ബോക്​സ്​ തകർന്നിരുന്നു. അതിൽനിന്ന്​ വൈദ്യുതാഘാതവുമേറ്റു. അമ്മായി കിരൺദേവിയെ എനിക്ക്​ കാണാൻ കഴിഞ്ഞു. അവരുടെ വയറിന്​ കീഴ്​ഭാഗത്തേക്ക്​ അവശിഷ്​ടങ്ങൾ വീണിരുന്നു. പിങ്കി സഹായത്തിനായി അലറുന്നുണ്ടായിരുന്നു. അവൾ മാലിന്യത്തിന്‍റെ അടിയിലായിരുന്നതിനാൽ എനിക്ക്​ കാണാൻ കഴിഞ്ഞിരുന്നില്ല. കിരൺദേവിയെ രക്ഷപ്പെടുത്താനായി ഞാൻ കൈനീട്ടി. എന്നാൽ എന്‍റെ കൈ നിരസിച്ച അവർ പിങ്കിയെ ആദ്യം രക്ഷപ്പെടു​ത്താൻ ആവശ്യപ്പെടുകയായിരുന്നു. 60 സെക്കന്‍റിനകം വീണ്ടും കല്ലും മണ്ണും വീടിന്​ മുകളിലേക്ക്​ വീണു. എന്‍റെ ജീവൻ എനിക്ക്​ തിരിച്ചുകിട്ടി. എന്നാൽ ദുരന്തത്തിൽ അനിയൻ ആശിഷിനെയും മറ്റുള്ളവരെയും നഷ്​ടമായി' -രവിങ്കർ പറഞ്ഞു.

ചേരിയിലെ നിരവധി കുടുംബങ്ങൾക്ക്​ തങ്ങളുടെ ഉറ്റബന്ധുക്കളെ നഷ്​ടമായിരുന്നു. തിവാരി കുടുംബത്തിന്​ നഷ്​ടമായത്​ മൂന്നുപേരെയായിരുന്നു. 22കാരനായ പിന്‍റു തിവാരി മാതാപിതാക്കൾക്കും രണ്ടു സഹോദരൻമാർക്കും രണ്ടു സഹോദരിമാർക്കുമൊപ്പമായിരുന്നു താമസം. ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരനെയും പിന്‍റുവിന്​ നഷ്​ടമായി.

സഹോദരൻ അങ്കിത്​ ഒരു ദിവസം മ​ുമ്പാണ്​ യു.പിയിലെ ഗ്രാമത്തിൽനിന്നെത്തിയത്​. അവിടെയെത്തിയെങ്കിലും അങ്കിതിന്​ ജോലി കണ്ടെത്താൻ സാധിച്ചിരുന്നില്ല. അച്ഛൻ ഒരു പൂന്തോട്ടക്കാരനായിരുന്നു. സഹോദരങ്ങളായ മധുവും പങ്കജും ഞാനും താഴത്തെ നിലയിരുന്നു. ദുരന്തത്തിനിടെ ഞങ്ങൾ പുറത്തിറങ്ങി. മുകളിലെ നിലയിലായിരുന്നു മറ്റു മൂന്നുപേരും. അവരിൽ നീതു മാ​ത്രം കാലിന്​ ചെറിയ പരിക്കോടെ രക്ഷ​െ​പ്പട്ടുവെന്നും പിന്‍റു പറയുന്നു.

കനത്ത മഴ തുടരുന്ന മുംബൈയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 20ൽ അധികം പേർ മരിച്ചിരുന്നു. മുംബൈയിലെ ചേംബൂരി, വിക്രോളി പാർക്ക്​ ഭാഗങ്ങളിലാണ്​ കനത്ത നാശം വിതച്ചത്​. ഞായറാഴ്ച വെളുപ്പിനോടെയായിരുന്നു ഇവിടെ ദുരന്തം നാശംവിതച്ചത്​.

Show Full Article
TAGS:Mumbai Rain Mumbai Flood Heavy Rain 
News Summary - Save her first woman refused to leave daughter till her last breath
Next Story