Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2026 11:37 PM IST Updated On
date_range 12 March 2026 11:37 PM ISTസവർക്കർ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കി
text_fieldsbookmark_border
camera_alt
രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഹിന്ദുത്വ ആചാര്യൻ സവർക്കറെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ചുമത്തിയ അപകീർത്തി കേസ് നാസിക് അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. 2022ലെ ഭാരത് ജോഡോ യാത്രക്കിടെ സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയ ആളാണ് എന്ന് പ്രസംഗിച്ചതിനാണ് നിർഭയ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ കേസ് നൽകിയത്. പരാതിയിലെ ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ല എന്നായിരുന്നു 2024ൽ പൊലീസ് നൽകിയ റിപ്പോര്‍ട്ട്. തുടർന്ന് പരാതിക്കാർ തന്നെ കേസ് പിൻവലിക്കാൻ തീരുമാനിച്ചതോടെയാണ് കോടതി കേസിലെ നടപടികൾ അവസാനിപ്പിച്ചത്. കേസിൽ 2024 ഒക്ടോബറിലും 2025 ജൂലൈയിലും രാഹുൽ ഗാന്ധി നാസിക് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

