Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരിക്കലും കൊൽക്കത്തയെ...

ഒരിക്കലും കൊൽക്കത്തയെ ഇങ്ങനെ ​കാണേണ്ടി വരുമെന്ന്​ പ്രതീക്ഷിച്ചില്ല -ഗാംഗുലി

text_fields
bookmark_border
ഒരിക്കലും കൊൽക്കത്തയെ ഇങ്ങനെ ​കാണേണ്ടി വരുമെന്ന്​ പ്രതീക്ഷിച്ചില്ല -ഗാംഗുലി
cancel

കൊൽക്കത്ത: കോവിഡ്​ -19 ബാധയെ തുടർന്ന്​ കൊൽക്കത്ത നഗരത്തിൽ ഏ​ർപ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ച്​ പ്രതികര ണവുമായി ബി.സി.സി.ഐ പ്രസിഡൻറ്​ സൗരവ്​ ഗാംഗുലി. കൊൽക്കത്തയിൽ വിജനമായ റോഡുകൾ ഒരിക്കലും കാണാൻ സാധിക്കുമെന്ന്​ പ്രതീക്ഷിച്ചിരുന്നില്ലെന്ന്​ ഗാംഗുലി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ദാദയുടെ പ്രതികരണം.

"കൊൽക്കത്തയെ ഇങ്ങനെ കാണാനാവുമെന്ന്​ പ്രതീക്ഷിച്ചിരുന്നില്ല. സുരക്ഷിതരായിരിക്കൂ. സ്ഥിതി വൈകാതെ മെച്ചപ്പെടും" -ഗാംഗുലി ട്വിറ്റററിൽ കുറിച്ചു.

കോവിഡ്​ - 19 വൈറസ്​ ബാധ അതിവേഗം പടരുന്നതിനിടെ ഐ.പി.എല്ലിന്റെ നടത്തിപ്പ് സംബന്ധിച്ച ആശങ്ക ഉയരുകയാണ്​. ഇക്കാര്യത്തിൽ ബി.സി.സി.ഐ ഇന്ന്​ പ്രതികരണം നടത്തി. രോഹിത്​ ശർമ്മ ബൈനോക്കുലർ നോക്കുന്ന ചിത്രം ട്വീറ്റ്​ ചെയ്​ത്​ സ്ഥിതിഗതികൾ സൂഷ്​മമായി വിലയിരുത്തുന്നുവെന്നായിരുന്നു ബി.സി.സി.ഐ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newscorona virussaurav ganguly
News Summary - Saurav ganguly on covid 19-Sports news
Next Story