Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിജെപി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ വിലക്ക്; ഓക്സ്ഫഡ് യാത്ര തടഞ്ഞ് സർക്കാർ

text_fields
bookmark_border
സിജെപി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ വിലക്ക്; ഓക്സ്ഫഡ് യാത്ര തടഞ്ഞ് സർക്കാർ
cancel

ഓക്സ്ഫഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനിരിക്കെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് തന്നെ തടഞ്ഞുവെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. ഇമിഗ്രേഷൻ പരിശോധനക്കിടെ തന്റെ പാസ്‌പോർട്ട് ഫ്ലാഗ് ചെയ്തതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. പുലർച്ചെ ഒരു മണിക്കുള്ള ലണ്ടൻ വിമാനത്തിൽ കയറുന്നതിന് മുമ്പ് ഡൽഹി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ വെച്ചാണ് സൗരവ് ദാസിനെ തടഞ്ഞുവെച്ചത്.

കോക്ക്‌റോച്ച് മൂവ്‌മെന്റിനെ കുറിച്ച് സംസാരിക്കാനായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പാനൽ ചർച്ചയിലേക്ക് സൗരവ് ദാസിനെ ക്ഷണിച്ചിരുന്നു. കേംബ്രിഡ്ജ്, എൽഎസ്ഇ, എഡിൻബർഗ് തുടങ്ങിയ സർവകലാശാലകളിലും പ്രഭാഷണങ്ങൾക്ക് ക്ഷണം ലഭിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. വിദേശ സർവകലാശാലകളിൽ സംസാരിക്കുന്നതിൽ നിന്ന് സർക്കാർ തന്നെ തടയുകയാണെന്നും, വിദ്യാസമ്പന്നരായ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സൗരവ് ദാസ് കുറ്റപ്പെടുത്തി.

എക്സിൽ പങ്കുവെച്ച കുറിപ്പിൽ മോദി സർക്കാരിനെതിരെ ദാസ് രൂക്ഷവിമർശനം ഉന്നയിച്ചു. ഓക്സ്ഫഡ് സർവകലാശാലയിൽ പ്രഭാഷണം നടത്താൻ ലണ്ടനിലേക്ക് പോകുന്നതിൽ നിന്ന് ഭീരുവായ ഈ മോദി സർക്കാർ എന്നെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് തടഞ്ഞു എന്നാണ് അദ്ദേഹം കുറിച്ചത്.

പരിപാടികൾ സംഘടിപ്പിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്തതാണെന്നും എന്നാൽ സർക്കാർ താൻ പ്രമുഖ സ്ഥാപനങ്ങളിൽ എത്തുന്നതിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തടഞ്ഞുവെച്ച നടപടി കൊണ്ട് തന്റെ പ്രവർത്തനങ്ങൾ അവസാനിക്കില്ലെന്നും ഭാവിയിൽ ലണ്ടനിലേക്കും പാരീസിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും യാത്ര തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് സൗരവിന് ക്ഷണം ലഭിച്ചതിൽ അധികാരത്തിലിരിക്കുന്ന ചിലർക്ക് അസൂയയാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദിപ്കെ എക്സിൽ പ്രതികരിച്ചു. സ്വയം ലോകം ചുറ്റാൻ ഇഷ്ടപ്പെടുന്ന ചിലർക്ക് സൗരവിന് ലഭിച്ച ഈ അവസരം സഹിക്കാൻ കഴിയുന്നില്ലെന്നും വിദ്യാസമ്പന്നരുടെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saurav Das barred From Flying To Oxford
Next Story