Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃണമൂൽ എം.പി സൗമിത്ര...

തൃണമൂൽ എം.പി സൗമിത്ര ഖാൻ ബി.ജെ.പിയിൽ

text_fields
bookmark_border
തൃണമൂൽ എം.പി സൗമിത്ര ഖാൻ ബി.ജെ.പിയിൽ
cancel

ന്യൂഡൽഹി: ബിഷ്​ണുപുരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ്​ എം.പി സൗമിത്ര ഖാൻ ബി.ജെ.പിയിൽ ചേർന്നു. തൃണമുൽ കോൺഗ്രസ്​ വി ടുന്ന ആദ്യ ലോക്​സഭാ എം.പിയാണ്​ സൗമിത്ര ഖാൻ. നേരത്തെ, 2017ൽ ​തൃണമൂൽ കോൺഗ്രസി​​​െൻറ രാജ്യസഭാ എം.പിയായിരുന്ന മുകുൾ റോയ്​ ബി.ജെ.പിയിൽ ചേർന്നിരുന്നു. നേരത്തെ, സൗമിത്രാ ഖാനെയും ബോൽപുരിൽ നിന്നുള്ള മറ്റൊരു ലോക്​സഭാ എം.പി അനുപം ഹസാരയെയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു.

ബംഗാളിൽ സിൻഡിക്കേറ്റ്​ രാജും പൊലീസ്​ രാജുമാണുള്ളതെന്ന്​ സൗമിത്ര ആരോപിച്ചു. ത​​​െൻറ മണ്ഡലം ഉൾപ്പെടുന്ന ബാങ്കുരയിൽ ഇത്​ വളരെ പ്രകടമാണ്​. രാജ്യത്തെ മറ്റിടങ്ങളെല്ലാം സമാധാനം പുലരു​േമ്പാൾ ബംഗാളിലെ ക്രമസമാധാനനില ദിനേന വഷളാവുകയാണ്​. ബംഗാളിൽ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ പോലും ഡസൻ കണക്കിന്​ പേരാണ്​ കൊല്ലപ്പെടുന്നത്​. തൃണമൂൽ കോൺഗ്രസ്​ ആക​െട്ട ഗുണ്ടകളെ പിന്തുണക്കുകയും ചെയ്യുന്നു​. അതുകൊണ്ടാണ്​ താൻ തൃണമൂൽ കോൺഗ്രസ്​ വിട്ടതെന്നും ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSaumitra KhanTrinamool Congress MPbjp
News Summary - Saumitra Khan Trinamool Congress MP -India News
Next Story