Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിപുലീകരിച്ച ഉംറ...

വിപുലീകരിച്ച ഉംറ തീർഥാടന പദ്ധതിയുമായി സൗദിയുടെ ‘നുസുക്​’ റോഡ്​ഷോ

text_fields
bookmark_border
വിപുലീകരിച്ച ഉംറ തീർഥാടന പദ്ധതിയുമായി സൗദിയുടെ ‘നുസുക്​’ റോഡ്​ഷോ
cancel
camera_alt

മും​ബൈ​യി​ൽ സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി​യു​ടെ റോ​ഡ്ഷോ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ സൗ​ദി ഹ​ജ്ജ് മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്നു

മും​ബൈ: സൗ​ദി അ​റേ​ബ്യ​ൻ സം​സ്കൃ​തി​യെ​യും ഇ​സ്‍ലാ​മി​ക പാ​ര​മ്പ​ര്യ​ത്തെ​യും അ​ടു​ത്ത​റി​യാ​ൻ വി​പു​ലീ​ക​രി​ച്ച ഉം​റ തീ​ർ​ഥാ​ട​ന പ​ദ്ധ​തി പ​രി​ച​യ​പ്പെ​ടു​ത്തി സൗ​ദി സ​ർ​ക്കാ​റി​ന്റെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ‘നു​സു​ക്’ റോ​ഡ്‌​ഷോ ന​ട​ത്തി. സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രി ഡോ.​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ, ‘നു​സു​ക്’ പ്ര​സി​ഡ​ന്റ്​ (ഏ​ഷ്യ-​പ​സ​ഫി​ക്)​ അ​ൽ​ഹ​സ​ൻ അ​ൽ​ദ​ബ്ബാ​ഗ്​ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ബു​ധ​നാ​ഴ്ച റോ​ഡ്ഷോ. 2030 ഓ​ടെ ഇ​ന്ത്യ പ്ര​ധാ​ന സ​ന്ദ​ർ​ശ​ക വി​പ​ണി​യാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ സൗ​ദി സ​ർ​ക്കാ​ർ.

കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 1400 ​ഓ​ളം സ്വ​കാ​ര്യ ഹ​ജ്ജ്, ഉം​റ ട്രാ​വ​ൽ​സ് പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു. സൗ​ദി​യു​ടെ ‘വി​ഷ​ൻ 2030’ ന​യ​മ​നു​സ​രി​ച്ച് ഇ​വ​ർ​ക്ക്​ സാ​ധ്യ​ത​ക​ളും പാ​ക്കേ​ജു​ക​ളും വി​ശ​ദീ​ക​രി​ച്ച് സൗ​ദി​യി​ലെ ഹോ​ട്ട​ൽ, ഗ​താ​ഗ​ത ക​മ്പ​നി​ക​ളു​ടെ​യും ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ​യും മ​റ്റ്​ സേ​വ​ന ദാ​താ​ക്ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​​ങ്കെ​ടു​ത്തു. ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം ഉ​യ​ർ​ത്താ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഇ​ന്ത്യ സൗ​ദി​യു​ടെ മു​ഖ്യ ടൂ​റി​സം ഉ​റ​വി​ട വി​പ​ണി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും 2030ഓ​ടെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 75 ല​ക്ഷ​മാ​യി ഉ​യ​ർ​ത്താ​നാ​കും വി​ധം പ്ര​ധാ​ന ഇ​ന്ത്യ​ൻ വ്യാ​പാ​രി​ക​ളു​മാ​യി ബ​ന്ധം ശ​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​​മെ​ന്നും അ​ൽ ഹ​സ​ൻ അ​ൽ ദ​ബ്ബാ​ഗ്​ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ പ്ര​മു​ഖ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​മാ​യു​ള്ള സൗ​ദി​യു​ടെ ധാ​ര​ണ​പ​ത്രം അ​ൽ ഹ​സ​ൻ അ​ൽ ദ​ബ്ബാ​ഗ്​ കൈ​മാ​റി. 11.8 ല​ക്ഷം ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​ത്ത​വ​ണ സൗ​ദി സ​ന്ദ​ർ​ശി​ച്ച​തെ​ന്നും സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. വൈ​കാ​തെ മും​ബൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ മ​ദീ​ന​യി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ മ​ക്ക, മ​ദീ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ൽ മാ​ത്രം പ​രി​മി​ത​മാ​യ 28 ദി​വ​സ​ത്തെ വി​സ​യാ​ണ് ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. അ​ത് സൗ​ദി അ​റേ​ബ്യ​യി​ൽ എ​വി​ടെ​യും സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​നു​മ​തി​യോ​ടെ 90 ദി​വ​സ​ത്തെ വി​സ​യാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​സ്‍ലാ​മി​ക പാ​ര​മ്പ​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​ടു​ത്ത​റി​യാ​നാ​കും​വി​ധം പ്ര​വാ​ച​ക​ൻ ഹി​ജ്‌​റ പു​റ​പ്പെ​ട്ട സൗ​ർ ഗു​ഹ, ഹി​റ ഗു​ഹ, ഖു​ർ​ആ​ൻ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത്, ക്രോ​ഡീ​ക​രി​ക്ക​പ്പെ​ട്ട​ത് തു​ട​ങ്ങി​യ​വ​യ​ട​ക്കം വ്യ​ക്ത​മാ​ക്കു​ന്ന ഹി​റ ക​ൾ​ച​റ​ൽ ഡി​സ്ട്രി​ക്ട് എ​ക്സി​ബി​ഷ​ൻ സെ​ന്റ​ർ, മ​ദീ​ന​യി​ലെ അ​സ്സ​ഫി​യ മ്യൂ​സി​യം, അ​ൽ​ഉ​ല ഹെ​റി​റ്റേ​ജ് ന​ഗ​രം, ചെ​ങ്ക​ട​ൽ എ​ന്നി​വ​യു​ണ്ട്. ഉം​റ, ഹ​ജ്ജ് ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ​യും തീ​ർ​ഥാ​ട​ക​ർ​ക്ക് ഓ​ൺ​ലൈ​ൻ​വ​ഴി ഇ​വ ഉ​പ​യോ​ഗ​​പ്പെ​ടു​ത്താ​മെ​ന്ന് ‘നു​സു​ക്’ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrah pilgrimage plan
News Summary - Saudi's 'Nusuk' roadshow with expanded Umrah pilgrimage plan
Next Story