Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതി ആക്രമണഭീതി; സൗദിയിലേക്കുള്ള സർവിസുകൾ റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ

text_fields
bookmark_border
ഹൂതി ആക്രമണഭീതി; സൗദിയിലേക്കുള്ള സർവിസുകൾ റദ്ദാക്കി ഇന്ത്യൻ വിമാന കമ്പനികൾ
cancel

ന്യൂഡൽഹി: ഹൂതി ആക്രമണഭീതിയിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി മുൻനിര ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ എന്നിവയാണ് റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം വഷളായതോടെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ വാങ്ങാനും യാത്ര പുനഃക്രമീകരിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് സർവീസുകൾ റദ്ദാക്കിയത്. വ്യാഴാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്തേണ്ടിയിരുന്ന ഏകദേശം 300 വിമാനങ്ങൾ ഇതോടെ റദ്ദാക്കി. അതേസമയം, റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 10 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇതോടെ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ യാത്രാ തീയതി മാറ്റുകയോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരിച്ചുവാങ്ങുകയോ ചെയ്യാം. ഒക്ടോബർ ഒമ്പതുവരെയാണ് ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയത്. മേഖലയിലെ സുരക്ഷാ സാഹചര്യം നിരീക്ഷിച്ചുവരുകയാണെന്നും വിമാനത്തിന്റെ സമയക്രമവും സർവീസ് നിലയും പരിശോധിച്ചശേഷം മാത്രം യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്തണമെന്നും കമ്പനി നിർദേശിച്ചു.

ഒക്ടോബർ എട്ടിന് നടത്താനിരുന്ന കൊച്ചി-റിയാദ് സർവീസുകൾ റദ്ദാക്കിയതായി ആകാശ എയർ അറിയിച്ചു. യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ചുവാങ്ങുകയോ അധിക ചെലവില്ലാതെ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യാം. റദ്ദാക്കിയ ടിക്കറ്റിന്റെ തുക ഏഴു ദിവസത്തിനുള്ളിൽ തിരിച്ചുനൽകുമെന്നും കമ്പനി വ്യക്തമാക്കി. റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും ചില വിമാനങ്ങൾ വ്യാഴാഴ്ച പാതിവഴിയിൽനിന്ന് വഴിതിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്‌യ സരീ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടെന്നുമാണ് അവകാശപ്പെടുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houthi Attack Halts Riyadh Flights
Next Story