Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ വരുന്നത്​ വരെ...

വാക്​സിൻ വരുന്നത്​ വരെ ഡൽഹിയിൽ സ്​കൂൾ തുറക്കില്ലെന്ന്​ സത്യേന്ദ്ര ജെയിൻ

text_fields
bookmark_border
വാക്​സിൻ വരുന്നത്​ വരെ ഡൽഹിയിൽ സ്​കൂൾ തുറക്കില്ലെന്ന്​ സത്യേന്ദ്ര ജെയിൻ
cancel

ന്യൂഡൽഹി: കോവിഡിനെതിരായ വാക്​സിൻ എത്തുന്നത്​ വരെ ഡൽഹിയിലെ സ്​കൂളുകൾ തുറക്കില്ലെന്ന്​ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. വ്യാഴാഴ്​ച നടത്തിയ വാർത്തസമ്മേളനത്തിലാണ്​ അദ്ദേഹത്തിൻെറ പ്രതികരണം.

ഡൽഹിയിൽ സ്​കൂളുകൾ തുറക്കാൻ ഇപ്പോൾ പദ്ധതിയില്ല. വൈകാതെ കോവിഡ്​ വാക്​സിൻ ലഭ്യമാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതുവരെ സ്ഥിതി നിയന്ത്രണവിധേയമാക്കി നില നിർത്തണം. സ്​കൂളുകൾ ഇപ്പോൾ തുറക്കാൻ സാധ്യതയില്ലെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഡൽഹിയിലെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 8.5 ശതമാനമായി കുറഞ്ഞിരുന്നു. നവംബർ ഏഴിന്​ 15 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്​. അതിൽ ക്രമാനുഗതമായ കുറവ്​ രേ​ഖപ്പെടുത്തുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. രണ്ടാഴ്​ചയിൽ കൂടുതൽ പോസിറ്റിവിറ്റി നിരക്ക്​ അഞ്ച്​ ശതമാനത്തിൽ നിന്നാൽ മാത്രമേ രോഗം നിയന്ത്രണവിധേയമെന്ന്​ പറയാനാകു. ആർ.ടി.പി.സി.ആർ ടെസ്​റ്റുകൾ വർധിപ്പിക്കാനാണ്​ ശ്രമമെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Satyendra Jain​Covid 19
Next Story