Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ...

ഇന്ത്യയിൽ സംഭവിക്കുന്നത്​ ദുഃഖമുണ്ടാക്കുന്നു; സി.എ.എക്കെതിരെ സത്യനദാലെ

text_fields
bookmark_border
sathya
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൈക്രോസോഫ്​റ്റ്​ സി.ഇ.ഒ സത്യനദാലെ. ഇന്ത്യയിൽ സംഭവിക്കുന്നത്​ ദുഃഖമ ുണ്ടാക്കുന്നു. മോശം കാര്യമാണ്​ രാജ്യത്ത്​ സംഭവിക്കുന്നത്​. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരൻ ഇന്ത്യയി ൽ വന്ന്​ ഇൻഫോസിസ്​ സി.ഇ.ഒയാകുന്നതാണ്​ എ​​െൻറ സ്വപ്​നം നദാലെ പറഞ്ഞു. ബസ്​ഫീഡ്​ എഡിറ്റർ ബെൻ സ്​മിത്തിനോടായിരുന്നു നദാലെയുടെ പ്രതികരണം.

നദാലെയുടെ പ്രതികരണത്തിന്​ പിന്നാലെ നിയമം സംബന്ധിച്ച്​ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ മൈക്രോസോഫ്​റ്റ്​ പ്രതികരിച്ചു. എല്ലാ രാജ്യങ്ങൾക്കും അതിർത്തികൾ നിർണയിക്കാനും അത്​ സംരക്ഷിക്കാനുമുള്ള അവകാശമുണ്ട്​. ജനാധിപത്യ രാജ്യങ്ങളിൽ ജനങ്ങളും സർക്കാറുകളുമായി ചർച്ച നടത്തിയാണ്​ അതിർത്തികൾ നിർണയിക്കേണ്ടത്​. ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ ഗുണകരമാവുന്ന രീതിയിൽ കുടിയേറ്റക്കാരന്​ ഇന്ത്യയിൽ ഒരു സ്​റ്റാർട്ട്​ അപ്​ തുടങ്ങാനും മൾട്ടിനാഷണൽ കമ്പനിയുടെ സി.ഇ.ഒയാവാനും സാധിക്കുമെന്നാണ്​ ത​​െൻറ പ്രതീക്ഷയെന്ന്​ നദാലെ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത്​ പ്രതിഷേധങ്ങൾ ശക്​തമാകുന്നതിനിടെയാണ്​ ഇതുമായി ബന്ധപ്പെട്ട്​ മൈക്രോസോഫ്​റ്റ്​ മേധാവിയുടെ പ്രതികരണം പുറത്ത്​ വന്നിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSatya NadellaCitizenship Row
News Summary - Satya Nadella Amid Citizenship Row-india news
Next Story