Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡ്​...

ഉത്തരാഖണ്ഡ്​ മന്ത്രിക്കും കോവിഡ്​; ​രോഗം കണ്ടെത്തിയത്​ ഭാര്യക്ക്​ രോഗം സ്​ഥിരീകരിച്ചതിന്​ പിന്നാലെ

text_fields
bookmark_border
ഉത്തരാഖണ്ഡ്​ മന്ത്രിക്കും കോവിഡ്​; ​രോഗം കണ്ടെത്തിയത്​ ഭാര്യക്ക്​ രോഗം സ്​ഥിരീകരിച്ചതിന്​ പിന്നാലെ
cancel

ഡെറാഡൂൺ: ഭാര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിന്​ പിന്നാലെ ഉത്തരാഖണ്ഡ്​ വിനോദ സഞ്ചാരവകുപ്പ്​ മന്ത്രി സത്​പാൽ മഹാരാജിനും കോവിഡ്​.​ സത്​പാൽ മഹാരാജി​​​െൻറ ഭാര്യ അമൃത രാവത്തിന്​ ശനിയാഴ​്​ച​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു​. ഇതേ തുടർന്ന്​ മന്ത്രിയുമായി അടുത്തിടപഴകിഴ നിരവധിപേരെ ക്വാറൻറീനിലാക്കി.

കഴിഞ്ഞദിവസം അമൃത രാവത്തിന്​ കോവിഡ്​ കണ്ടെത്തിയതോടെ മന്ത്രിയെയും ഔദ്യോഗിക വസതിയിലെ 40ഓളം പേരെയും നിരീക്ഷണത്തിലാക്കിയിരുന്നു. ഒരാഴ്​ചക്ക്​ മുമ്പ്​ ഡൽഹിയിൽനിന്ന്​ നിരവധിപേർ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സന്ദർശനം നടത്തിയിരുന്നു. ഇവരിൽനിന്നാണ്​ രോഗം പടർന്നതെന്നാണ്​ കരുതുന്നത്​. 

കുറച്ചുദിവസങ്ങൾക്ക്​ മുമ്പ്​ അമൃത രാവത്തിന്​ പനിയുണ്ടായിരുന്നു. ഇതേ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ രോഗം കണ്ടെത്തിയത്​. മന്ത്രിയും ഭാര്യയും ഔദ്യോഗിക വസതിയിലായിരുന്നു താമസം. ​

ശനിയാഴ്​ച ഉത്തരാഖണ്ഡിൽ 22 പേർക്കാണ്​ പുതുതായി കോവിഡ്​ കണ്ടെത്തിയത്​. ഇതോടെ സംസ്​ഥാനത്ത്​ 749 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. പുതുതായി രോഗം സ്​ഥിരീകരിച്ച 22 ​പേരിൽ 14 എണ്ണം ഡെറാഡൂണിലും മൂന്നെണ്ണം ഹരിധ്വാറിലും അഞ്ചെണ്ണം നൈനിറ്റാളിലുമാണ്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19Satpal MaharajUttarakhand Tourism Minister
News Summary - Satpal Maharaj Uttarakhand Tourism Minister Covid Positive -India news
Next Story