Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പി സർക്കാറിന് 100 ദിനം; പ്രവർത്തനങ്ങളിൽ സംതൃപ്തനെന്ന് ആദിത്യനാഥ്
text_fieldsbookmark_border
ലക്നോ: ഉത്തർ പ്രദേശ് സർക്കാറിെൻറ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ താൻ സംതൃപ്തനാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ക്രമസമാധാന പാലനത്തിനും തെൻറ സർക്കാർ നല്ല പരിഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സംസ്ഥാനത്തിെൻറ വികസനത്തിന് 100 ദിവസം തീരെ അപര്യാപ്തമാണ്. എന്നാൽ സംസ്ഥാനത്തെ വികസനത്തിെൻറ വഴിയെ നയിക്കുന്നതിന് തുടക്കം കുറിക്കാൻ ഇൗ ദിവസങ്ങൾ െകാണ്ട് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആദിത്യനാഥും രണ്ട് ഉപമുഖ്യമന്ത്രിമാരും 44 മന്ത്രിമാരും ചേർന്നാണ് സംസ്ഥാന ഭരണം നടത്തുന്നത്. സമൂഹത്തിൽ എല്ലാവർക്കും വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നെതന്നും പക്ഷഭേദം കാണിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Next Story
