Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​ണ്ടേ ആ​ർ​ജി​ച്ചു; ...

പ​ണ്ടേ ആ​ർ​ജി​ച്ചു; ഇ​പ്പോ​ൾ പ​രീ​ക്ഷി​ച്ചു

text_fields
bookmark_border
പ​ണ്ടേ ആ​ർ​ജി​ച്ചു;  ഇ​പ്പോ​ൾ പ​രീ​ക്ഷി​ച്ചു
cancel
camera_alt?????????????? ????????? ???????????? ?????????? ????? ????????? ??????? ???????????????????????
ന്യൂ​ഡ​ൽ​ഹി: ‘മി​ഷ​ൻ ശ​ക്​​തി’ എ​ന്ന പേ​രി​ലു​ള്ള ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ (എ-​സാ​റ്റ്) പ​രീ​ക്ഷ​ണം ഭൂ​മി​യി​ൽ നി​ന്ന്​ 300 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ, ബ​ഹി​രാ​കാ​ശ​ത്തി​ലെ താ​ഴ്​​ന്ന ​​​ഭ്ര​മ​മ​ണ പ​ഥ​ത്തി​ൽ ക​റ​ങ്ങു​ ക​യാ​യി​രു​ന്ന ഇ​ന്ത്യ​യു​ടെ ത​ന്നെ ഉ​പ​ഗ്ര​ഹം ത​ക​ർ​ത്തു കൊ​ണ്ടാ​ണ്​ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​ത്.

* ഒ​ഡി​ഷ തീ​ര​ത്തെ ഡോ. ​എ.​പി.​ജെ അ​ബ്​​ദു​ൽ ക​ലാം വി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ്​ ഉ​പ​ഗ്ര​ഹ വേ​ധ മി​സൈ​ൽ പ​രീ​ക്ഷി​ച്ച​ത്. ക​ണി​ശ​മാ​യ കൃ​ത്യ​ത​യോ​ടെ മു​ന്നു മി​നി​ട്ടു കൊ​ണ്ട്​ ല​ക്ഷ്യം ക​ണ്ടു​വെ​ന്ന്​ വി​ശ​ദീ​ക​ര​ണം.

* ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ത​ക​ർ​ക്കാ​നു​ള്ള സാ​േ​ങ്ക​തി​ക മി​ക​വ്​ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സ്​​ഥാ​പ​ന​മാ​യ ഡി.​ആ​ർ.​ഡി.​ഒ​യി​ലെ ശാ​സ്​​ത്ര​ജ്​​ഞ​ർ ത​ദ്ദേ​ശീ​യ​മാ​യി ആ​ർ​ജി​ച്ച​താ​ണ്. എ-​സാ​റ്റ്​ പ​ദ്ധ​തി തു​ട​ങ്ങി​യ​ത്​ 2012ൽ ​യു.​പി.​എ സ​ർ​ക്കാ​ർ. ഇ​തി​നു മു​മ്പും അ​ത്​ പ​രീ​ക്ഷി​ക്കു​ക​യും വി​ജ​യി​പ്പി​ക്കു​ക​യും​ ചെ​യ്യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ സ​മ​യ​വും സ​ന്ദ​ർ​ഭ​വും തെ​ര​ഞ്ഞെ​ടു​ത്ത​ത്​ മോ​ദി​സ​ർ​ക്കാ​ർ.

* യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ശ​ത്രു​വി​​െൻറ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ത​ക​ർ​ക്കാ​നും അ​തു​വ​ഴി അ​വ​രു​ടെ സ​ന്ദേ​ശ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​ക്കി സൈ​നി​ക​മാ​യി പി​ന്നോ​ട്ട​ടി​ക്കാ​നും എ-​സാ​റ്റ് കൊ​ണ്ട്​ സാ​ധി​ക്കും. ബ​ഹി​രാ​കാ​ശ മേ​ധാ​വി​ത്ത യു​ദ്ധ​ത്തി​​ൽ പ​ങ്കാ​ളി കൂ​ടി​യാ​വു​ക​യാ​ണ്​ ഇ​ന്ത്യ.

* ബ​ഹി​രാ​കാ​ശം ആ​യു​ധ മ​ത്​​സ​ര​ത്തി​​െൻറ ഇ​ട​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല, സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടെ​ന്ന്​ സ​ർ​ക്കാ​ർ. ബ​ഹി​രാ​കാ​ശ ഇ​ടം ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ക്ക അ​ന്താ​രാ​ഷ്​​ട്ര ഉ​ട​മ്പ​ടി​ക​ളി​ലും ഇ​ന്ത്യ ക​ക്ഷി​യാ​ണ്. എ-​സാ​റ്റ്​ പ​രീ​ക്ഷ​ണം ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തെ ഉ​ന്നം വെ​ക്കു​ന്ന​ത​ല്ല. ഭീ​ഷ​ണി ഉ​യ​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​മ​ല്ല. ദേ​ശ സു​ര​ക്ഷാ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യാ​ണ്​ ഉ​ദ്ദേ​ശം.

* എ​ന്തു​കൊ​ണ്ട്​ പ​രീ​ക്ഷ​ണം ഇ​പ്പോ​ൾ? ന​ട​ത്തി വി​ജ​യി​പ്പി​ക്കാ​മെ​ന്ന ഉ​യ​ർ​ന്ന വി​ശ്വാ​സം നേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന്​ വി​ശ​ദീ​ക​ര​ണം. ദേ​ശ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​റി​​െൻറ താ​ൽ​പ​ര്യ​മാ​ണ്​ ഇ​തി​ൽ പ്ര​ക​ട​മാ​വു​ന്ന​തെ​ന്നും വി​ശ​ദീ​ക​ര​ണം. ബ​ഹി​രാ​കാ​ശ ആ​സ്​​തി​ക​ൾ സം​ര​ക്ഷി​ക്കാ​ൻ രാ​ജ്യ​ത്തി​നു​ള്ള ശേ​ഷി പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsA-SAT missile test
News Summary - A-SAT missile test- india news
Next Story