അങ്കമാലി: സ്കൂൾ ശാസ്ത്രമേളയില്‍ അഗ്നിപര്‍വതം കത്തുന്നത് പ്രദര്‍ശിപ്പിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ 59 കുട്ടികള്‍ക്കും ഒരു അധ്യാപികക്കും പരിക്ക്. മണല്‍ത്തരികളും ചെറുകല്ലുകളും ദേഹത്ത് തെറിച്ചാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. അലൂമിനിയം പൗഡര്‍ അടക്കമുള്ള വീര്യംകൂടിയ സ്ഫോടകവസ്തു ഉപയോഗിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്നാണ് സൂചന. പരിക്കേറ്റ മുഴുവന്‍ പേരെയും അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീേട്ടാടെ രണ്ടുപേര്‍ ഒഴികെയുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.
ശനിയാഴ്ച രാവിലെ 10.30ഓടെ ഹോളി ഫാമിലി സ്കൂളില്‍ സംഘടിപ്പിച്ച ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര മേളയുടെ ഭാഗമായി ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികള്‍ ഒരുക്കിയ പ്രദര്‍ശനമാണ് അപകടമുണ്ടാക്കിയത്. മണ്ണുകൊണ്ടുണ്ടാക്കിയ പര്‍വതം അഗ്നിനിറഞ്ഞ് പൊട്ടിത്തെറിക്കുന്ന രംഗം പ്രദര്‍ശിപ്പിക്കുകയായിരുന്നു ലക്ഷ്യം.
പൊട്ടിത്തെറിക്കുന്നതിന് അലൂമിനിയം പൗഡർ നിറച്ച പൂക്കുറ്റി പര്വതരൂപത്തിെൻറ മധ്യഭാഗത്താണ് സ്ഥാപിച്ചിരുന്നത്. പ്രദര്‍ശനം കാണാന്‍ നൂറോളം കുട്ടികളാണ് ചുറ്റും കൂടിനിന്നത്. തീകൊളുത്തിയതോടെ വര്‍ണശോഭ പകര്‍ന്ന് പര്‍വതം കത്തിക്കൊണ്ടിരിക്കുന്നതിനിടെ സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു.
അതോടെ സന്തോഷം കൂട്ടക്കരച്ചിലായി മാറി. വിദ്യാര്‍ഥികളും അധ്യാപകരും ചിതറിയോടി. കുട്ടികള്‍ ഒച്ചവെച്ച് കരഞ്ഞു. മണലും ചെറിയ കല്ലുകളും കണ്ണിലും കൈകാലുകളിലും ദേഹത്തും തെറിച്ചുവീണായിരുന്നു പലര്‍ക്കും പരിക്ക്. മാര്ക്കിടാെനത്തിയ അധ്യാപിക സിസ്റ്റര്‍ ലിന്‍സ ജോര്‍ജിനും പരിക്കേറ്റു. സംഭവമറിഞ്ഞ് സ്കൂളില്‍ തടിച്ചുകൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.