Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശശികലയുടെ സഹോദര...

ശശികലയുടെ സഹോദര പുത്രൻ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
ശശികലയുടെ സഹോദര പുത്രൻ കുഴഞ്ഞുവീണു മരിച്ചു
cancel

ചെന്നൈ: അണ്ണാഡി.എം.കെ അമ്മാ ജനറൽസെക്രട്ടറി ശശികലാ നടരാജ​െൻറ അടുത്ത ബന്ധു ടി.വി മഹാദേവൻ ( 47) കുംഭകോണത്ത് ക്ഷേത്ര ദർശനനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ശശികലയുടെ മൂത്ത സഹോദരൻ പേരതനായ ഡോ. വിനോദഗ​െൻറ മകനാണ്. ഹൃദയാഘാതമാണ് മരണ കാരണം.  

തിരുവിതെമരുതൂറിലെ മഹാലിംഗേശ്വര സ്വാമതി ക്ഷേത്ര ദർശനത്തിനിടെ നെഞ്ചുവേദന അനുഭപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. കുംഭകോണത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെട്ടു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള ജയലളിതാ പേരവൈ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. 2011ൽ ശശികലക്കൊപ്പം അണ്ണാഡി.എം.കെയിൽ നിന്ന് പുറത്താക്കിയവരിൽ മഹാദേവനും ഉൾപ്പെടും. ജയലളിതയുടെ മൃതദേഹം പൊതുദർശനത്തിന് െവച്ചപ്പോൾ ശശികലയുടെ കുടുംബാംഗങ്ങൾക്കൊപ്പം ഇദ്ദേഹം ഇടം പിടിച്ചത് ചർച്ചയായിരുന്നു.  

ഇന്ന് നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ജയിലിൽ കഴിയുന്ന ശശികല പരോളിന് ശ്രമിക്കുന്നതായ സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. വിഷയത്തിൽ ശശികലയാണ് കോടതിെയ സമീപിക്കേണ്ടതെന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽസെക്രട്ടറി ടി.ടി.വി ദിനകരൻപ്രതികരിച്ചു. എന്നാൽ ശശികല പരോളിനു ശ്രമിക്കുന്നില്ലെന്ന് പാർട്ടി കർണ്ണാടക അധ്യക്ഷൻ പുകഴേന്തി  അറിയിച്ചു.
തഞ്ചാവൂരിലെ പരൈസുതം നഗറിലെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ നിരവധി അണ്ണാഡി.എം.കെപ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചു. അന്ത്യകർമ്മങ്ങളിൽ പെങ്കടുക്കാൻ ബന്ധുകൂടിയായ ദിനകരൻ എത്തി. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും മറ്റ് മരന്തിമാരും ചടങ്ങുകളിൽ പെങ്കടുക്കാൻ സാധ്യതയുണ്ട്. പിതാവ് സ്ഥാപിച്ച തഞ്ചാവൂർ മെഡിക്കൽെസൻറർ മാനേജിങ് ഡയറക്ടറാണ് മഹാദേവൻ.ഭാര്യ :എം. ചിത്രാ ദേവി. മക്കൾ: ഹൃതിക , സുഭാഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahadevansasikala's nephew
News Summary - sasikala's brother's son died
Next Story