വിമാനത്താവളത്തിൽ പ്രതിഷേധിച്ചയാളെ ആക്രമിച്ചു; എടപ്പാടിക്കെതിരെ പൊലീസ് കേസ്
text_fieldsചെന്നൈ: വിമാനത്താവളത്തിൽ പ്രതിഷേധിച്ചയാളെ ആക്രമിച്ചതിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ എടപ്പാടി പളനിസാമിക്കെതിരെ കേസ്. എ.ഐ.എ.ഡി.എം.കെ എം.എൽ.എ പി.ആർ സെന്തിൽനാഥനെതിരെയും കേസെടുത്തിട്ടുണ്ട്. മധുര വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്.
ശനിയാഴ്ചയാണ് വിമാനത്തിൽ നിന്നും ടെർമിനൽ ബിൽഡിങ്ങിലേക്കുള്ള യാത്രക്കിടെ എടപ്പാടി പളനിസാമിക്കെതിരെ പ്രതിഷേധമുണ്ടായത്. ബസിൽ എടപ്പാടിയുണ്ടെന്ന് അറിഞ്ഞതോടെ രാജേശ്വരൻ എന്നയാൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പളനിസാമി പാർട്ടിയേയും ജയലളിതയുടെ തോഴി വി.കെ ശശികലയേയും വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം ഇയാൾ ഫേസ്ബുക്കിലൂടെ തത്സമയം സ്ട്രീമിങ് നടത്തുകയും ചെയ്തിരുന്നു. ഉടൻ തന്നെ എടപ്പാടിയുടെ സുരക്ഷ ജീവനക്കാരെത്തി ഇയാളുടെ ഫോൺ പിടിച്ചുവാങ്ങി. പിന്നീട് ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു. അന്വേഷണസംഘം ഹാജരാവാൻ ആവശ്യപ്പെടുമ്പോഴെല്ലാം എത്തണമെന്ന വ്യവസ്ഥയിൽ പിന്നീട് ഇയാളെ വിട്ടയച്ചു. തന്റെ വിലകൂടിയ ഫോൺ എടപ്പാടിയുടെ ഒപ്പമുള്ളവർ പിടിച്ചെടുത്തുവെന്നും ഇയാൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

