Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശശികല നയിക്കും – പനീർ...

ശശികല നയിക്കും – പനീർ സെൽവം

text_fields
bookmark_border
ശശികല നയിക്കും – പനീർ സെൽവം
cancel

ചെന്നൈ: ശശികല​ എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി പാർട്ടിയെ നയിക്കുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി ഒ. പനീർ സെൽവം. ഇതിൽ രണ്ടൊമതൊരു അഭിപ്രായമില്ല. ആർക്കെങ്കിലും മറ്റൊരു ചിന്തയുണ്ടെങ്കിൽ അവർ ശരിയായ പാർട്ടി പ്രവർത്തകരല്ലെന്നും അദ്ദേഹം പറഞ്ഞതായി ജയ പ്ലസ്​ തമിഴ്​ ചാനൽ റി​േപ്പാർട്ട്​ ​ ചെയ്​തു.

ജയലളിതയുടെ ദുഃഖം പങ്കുവെക്കാനും അവർക്ക്​ സഹോദരി​യെപ്പോലെ വിശ്വസിക്കാനും ശശികല മാത്രമാണുണ്ടായത്​. 30വർഷത്തോളം അവരോ​െടാപ്പം കഴിഞ്ഞതിനാൽ ജയലളിത എങ്ങനെ ചിന്തിക്കുന്നുവെന്നും  അവരുടെ പ്രവർത്തന ശൈലിയും  ശശികലക്ക്​ ഉൾക്കൊള്ളാനാകും. അവർ നിഴലുപോലെ അമ്മയുടെ മരണം വരെ ജീവിച്ചു.

അമ്മയെ പോലെ ചിന്നമ്മക്കും ഒരോ പാർട്ടി പ്രവർത്തകരെയും നന്നായറിയാം. പാർട്ടിയുടെ അച്ചടക്കം തുടർന്നും നിലനിർത്താൻ ചിന്നമ്മ പാർട്ടി ജനറൽ സെക്രട്ടറിയാകണമെന്നും പനീർ സെൽവം പറയുന്നു.

ശശികലക്കെതിരായ അപവാദ പ്രചരണങ്ങൾക്ക്​ അധികം ആയുസില്ല. അമ്മ ഒഴിച്ചിട്ട ശൂന്യത നികത്താൻ പാർട്ടി ജനറൽ സെക്രട്ടറി സ്​ഥാനം ഏറ്റെടുക്കണമെന്ന്​ പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചിന്നമ്മയോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒ.പനീർ സെൽവം കൂട്ടിച്ചേർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalaaiadmk
News Summary - Sasikala Should Lead AIADMK: TN CM Panneerselvam
Next Story