Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2017 11:48 AM GMT Updated On
date_range 2017-10-19T01:09:59+05:30ശശികലയെ മുഖ്യമന്ത്രിയാക്കണെമന്ന് സുബ്രഹ്മണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. എം.എൽ.എമാർ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ സത്യപ്രതിജ്ഞ െചയ്ത് അധികാരമേറ്റെടുക്കാൻ ഗവർണർ വിളിക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
എം.എൽ.എ മാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാകാൻ ക്ഷണിക്കുകയയെന്നത് ഗവർണറുടെ കടമയാണ്. തമിഴ്നാട്ടിൽ പ്രതിസന്ധിയുണ്ടാകുേമ്പാൾ ഗവർണർ മഹാരാഷ്ട്രയിൽ പോയിരിക്കാതെ സംസ്ഥാനത്ത് ഉണ്ടാകണെമന്നും സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായെപ്പട്ടു.
ജയലളിതയുെട ഏറ്റവും അടുത്തയാൾ ശശികലയാണ്. ഇവർക്ക് വേണ്ടി ജയലളിത പലതും ചെയ്തിട്ടുണ്ട്. പന്നീർശെൽവത്തെ റബർ സ്റ്റാമ്പായി മാത്രമേ ജയലളിത കണ്ടിട്ടുള്ളൂവെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.
Next Story