ശശികല വീണ്ടും ജയിലിൽ
text_fieldsബംഗളൂരു: അഞ്ചു ദിവസത്തെ പരോൾ കഴിഞ്ഞ് അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല വ്യാഴാഴ്ച പരപ്പന അഗ്രഹാര ജയിലിൽ മടങ്ങിയെത്തി. ശശികല താമസിച്ചിരുന്ന ടി. നഗറിലെ ബന്ധുവീട്ടിൽനിന്ന് റോഡുമാർഗമാണ് ബംഗളൂരുവിലെത്തിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് നടരാജനെ കാണാനാണ് കഴിഞ്ഞ ശനിയാഴ്ച പരോൾ അനുവദിച്ചത്.
കർശന ഉപാധികളോടെയാണ് പരോൾ എന്നതിനാൽ രാഷ്ട്രീയ കൂടിക്കാഴ്ചകളൊന്നും നടന്നില്ല. അതുകൊണ്ടുതന്നെ ശശികലയുടെ വരവ് പ്രവർത്തകർക്കിടയിൽ കാര്യമായ ചലനങ്ങളും ഉണ്ടാക്കിയില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ തടവുശിക്ഷ അനുഭവിക്കുകയാണ് ശശികല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
