Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനീകാന്തിനെ വീട്ടിലെത്തി സന്ദർശിച്ച് വി.കെ ശശികല

text_fields
bookmark_border
ശശികലയുടെ ഓഫിസ് പുറത്തുവിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
Rajanikanth-Sasikala
cancel

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ സ്റ്റാറിർ രജനികാന്തിനെ വീട്ടിലെത്തി സന്ദർശിച്ച് വി.കെ ശശികല. അടുത്തിടെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ രജനികാന്തിന്‍റെ ആരോഗ്യനില അന്വേഷിക്കുന്നതിനാണ് ശശികല എത്തിയത്. എന്നാൽ തമിഴക രാഷ്ട്രീയത്തിൽ ഈ കൂടിക്കാഴ്ചയെ പലരും താൽപര്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

വീട്ടിലെത്തിയ ശശികലയെ രജനീകാന്തും ഭാര്യ ലതയും ചേർന്ന് സ്വീകരിച്ചു. ശശികലയുടെ ഓഫിസ് പുറത്തുവിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശശികല രജനിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്.

ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേട്ടത്തില്‍ സൂപ്പര്‍താരത്തെ ശശികല അഭിനന്ദിച്ചുവെന്നും ശശികലയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അടുത്ത വര്‍ഷം പുറത്തിറക്കാനുദ്ദേശിക്കുന്ന ചിത്രങ്ങളുടെ തിരക്കഥ കേള്‍ക്കുകയാണ് ആശുപത്രിവാസത്തിനും വിശ്രമത്തിനും ശേഷം രജനീകാന്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sasikala, Rajinikanth meet in Tamil Nadu
Next Story