Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.​െഎ.എ.ഡി.എം.കെ ജനറൽ...

എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റു

text_fields
bookmark_border
എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റു
cancel

ചെന്നൈ: എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി ജയലളിതയുടെ തോഴി ശശികല ചുമതലയേറ്റു. ഇതിന്​ മുമ്പ്​ ജയലളിത   കൈാകാര്യം ചെയ്​തിരുന്ന പദവി അവരുടെ മരണത്തെ തുടർന്നാണ്​ ശശികലക്ക്​ ലഭിച്ചത്​. 

അമ്മ ഇപ്പോൾ നമ്മുടെ കൂടെയില്ല എന്നാലും പാർട്ടി നൂറ്​ വർഷം തമിഴ്​നാട്​ ഭരിക്കുമെന്ന്​ ചുമതലയേറ്റെടുത്തുകൊണ്ട്​ ശശികല പറഞ്ഞു. ജയലളിതയുടെ 29 വയസ്സ്​ മുതൽ താൻ അവരോടപ്പം ഉണ്ടെന്നും പാർട്ടി പ്രവർത്തകരിൽ നിന്ന്​ ജയലളിതക്ക്​ കിട്ടിയ പിന്തുണ തനിക്കും ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ശശികല കൂട്ടിച്ചേർത്തു. 

പാർട്ടിയുടെ സ്​ഥാപകൻ എം.ജി.രാമചന്ദ്ര​​െൻറ നൂറാം ജന്മദിന വാർഷികം ഒരു വർഷം നീണ്ട്​ നിൽക്കുന്ന പരിപാടികളോടു കൂടി ആഘോഷിക്കാൻ തീരുമാനിച്ചതായി അവർ അറിയിച്ചു. കേന്ദ്ര സർക്കാരിനോട്​ അദ്ദേഹത്തി​​െൻറ​ ബഹുമാനാർത്ഥം സ്​റ്റാമ്പും നാണയവും പുറത്തിറക്കാൻ ആവ​ശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sasikala Natarajan
News Summary - Sasikala Natarajan takes over as AIADMK general secretary, breaks down while addressing party workers
Next Story