Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശികല ആഗസ്റ്റ് 14ന് മോചിതയാവും'; ബി.ജെ.പി നേതാവിന്‍റെ ട്വീറ്റ്

text_fields
bookmark_border
ബിജെ.പി നേതാവ് ഡോ. അസീര്‍വതം ആചാരിയാണ് ട്വീറ്റ് ചെയ്തത്
ശശികല ആഗസ്റ്റ് 14ന് മോചിതയാവും; ബി.ജെ.പി നേതാവിന്‍റെ ട്വീറ്റ്
cancel

ബംഗളൂരു: മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി.കെ ശശികല ആഗസ്ത് 14ന് ജയില്‍മോചിതയാവുമെന്ന് ബി.ജെ.പി നേതാവിന്‍റെ ട്വീറ്റ്. ബിജെ.പി നേതാവ് ഡോ. അസീര്‍വതം ആചാരിയാണ് ട്വീറ്റ് ചെയ്തത്.

2017 ഫെബ്രുവരി 15നാണ് ശശികല ജയിലിലെത്തിയത്. നാല് വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയപ്പോഴാണ് ആഗസ്റ്റ് 14ന് മോചിതയാകുമെന്ന് ബി.ജെ.പി നേതാവിന്റെ ട്വീറ്റ് ചെയ്തിരിക്കുന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിലാണ് ശശികല ഇ്പപോൾ ജയിലിലൽ കഴിയുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാനും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

ഭര്‍ത്താവ് നടരാജന് അസുഖമായതിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ ശശികലക്ക് അഞ്ച് ദിവസത്തെ പരോളും 2019 മാര്‍ച്ചില്‍ നടരാജന്‍ അന്തരിച്ചതിനെ തുടര്‍ന്ന് 12 ദിവസത്തെ പരോളും നല്‍കിയിരുന്നു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശശികലയുടെ മടങ്ങിവരവ് തമിഴ്‌നാട് വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുമെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story