Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവി​െൻറ സംസ്​കാര ചടങ്ങുകളിൽ പ​െങ്കടുക്കാൻ ശശികലക്ക്​ പരോൾ

text_fields
bookmark_border
ഭർത്താവി​െൻറ സംസ്​കാര ചടങ്ങുകളിൽ പ​െങ്കടുക്കാൻ ശശികലക്ക്​ പരോൾ
cancel

ചെന്നൈ: അഴിമതിക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍സെക്രട്ടറി വി.കെ ശശികലക്ക്​ പരോൾ അനുവദിച്ചു. ഇന്നു പുലർച്ചെ അന്തരിച്ച ഭർത്താവ്​ മരുതപ്പ നടരാജ​​​െൻറ സംസ്​കാര ചടങ്ങുകളിൽ പ​െങ്കടുക്കുന്നതിനായി 15  ദിവസത്തെ പരോളാണ്​ അനുവദിച്ചിരിക്കുന്നത്​. തഞ്ചാവൂരിൽ മാത്രമേ നിൽക്കാവൂയെന്ന അനുമതിയോടെയാണ്​ പരോൾ അനുവദിച്ചു നൽകിയത്​​. ജയിലിൽ നിന്നിറങ്ങിയ ശശികല സംസ്​കാര ചടങ്ങിൽ പ​െങ്കടുക്കുന്നതിന്​ റോഡ്​ മാർഗം തഞ്ചാവൂരിലേക്ക്​ തിരിച്ചു.
ചെ​ന്നൈയിലലെ സ്വകാര്യ ആശുപത്രിയിൽ ചികിത്​സയിലിരിക്കെ പുലർച്ചെ ഒന്നര​യോടെയാണ്​ നടരാജ​ൻ അന്തരിച്ചത്​. 

അഞ്ചുമാസം മുമ്പ്​ കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്​ വിധേയനായ നടരാജനെ കടുത്ത നെഞ്ചുവേദനയെ തുടർന്ന്​ മാർച്ച്​ 16നാണ്​ വീണ്ടും ആശുപത്രിയിലാക്കിയത്. 
അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ഭര്‍ത്താവി​​​​െൻറ ആരോഗ്യനില കാണിച്ച് പരോളിന് അപേക്ഷ നല്‍കിയിരുന്നു. ഒക്ടോബറില്‍ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശശികലക്ക് അഞ്ചുദിവസം പരോള്‍ ലഭിച്ചിരുന്നു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sasikala gets parole to attend husband's funeral- India news
Next Story