Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശശികലയും എടപ്പാടിയും ഒരേസമയം അപ്പോളോ ആശുപത്രിയിൽ
text_fieldsbookmark_border
ചെന്നൈ: വി.കെ. ശശികലയും മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഒരേസമയത്ത് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത് രാഷ്ട്രീയകേന്ദ്രങ്ങളിൽ കൗതുകമുണർത്തി. അണ്ണാ ഡി.എം.കെയിൽ രാഷ്ട്രീയ ശത്രുതയിൽ കഴിയുന്നവരാണ് ഇവർ.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അണ്ണാ ഡി.എം.കെ പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനനെ സന്ദർശിക്കാനാണ് ഇരുവരുമെത്തിയത്. ശശികല എത്തിയതോടെ എടപ്പാടി ആശുപത്രി വിട്ടു.
താമസിയാതെ പാർട്ടിയിൽ സജീവമാവുമെന്നാണ് ശശികല പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അവർ സംസ്ഥാനത്തെ പ്രധാന പ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ട്. അതേസമയം, ഒരു കാരണവശാലും ശശികലയെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്നാണ് എടപ്പാടിയുടെ നിലപാട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

