ഡോക്ടർ ഷക്കീൽ അഫ്രിദിയുടെ മോചനം; പാകിസ്താൻ നിലപാടിനെ വിമർശിച്ച് ശശി തരൂർ
text_fieldsവാഷിങ്ടൺ: പാകിസ്താൻ ഭീകരവാദി സംഘടനാ നേതാവ് ഒസാമാ ബിൻലാദനെ പിടികൂടാൻ യു.എസിനെ സഹായിച്ച ഡോ. ഷക്കീൽ അഫ്രിദിയോടുള്ള പാകിസ്താന്റെ സമീപനത്തെ വിമർശിച്ച് ശശി തരൂർ. അഫ്രീദിയെ മോചിപ്പിക്കുന്നതിന് സമ്മർദം ചെലുത്താൻ പാകിസ്താനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള യു.എസ് നിയമജ്ഞൻ ബ്രാഡ് ഷെർമൻറെ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചതിനാണ് അമേരിക്ക അൽഖ്വയ്ദ തലവൻ ഒസാമ ബിൻലാദനെ പിടികൂടാൻ നടപടിയെടുക്കുന്നത്. ബിൻലാദനെ പിടികൂടാൻ സഹായിച്ചതിന്റെ പേരിലാണ് പാകിസ്താൻ അഫ്രീദിയെ വർഷങ്ങളായി തടവിലാക്കിയിരിക്കുന്നത്.
ഷെർമാൻറെ പോസ്റ്റിന് മറുപടിയായി പാകിസ്താനിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രതിഫലം ലഭിക്കും. അമേരിക്കൻ ജനതക്കു വേണ്ടി തീവ്രവാദിയെ കണ്ടുപിടിച്ച് നൽകിയതിനാണ് ധീരനായ ഡോക്ടറെ പാകിസ്താൻ അറസ്സ് ചെയ്ത് ശിക്ഷിച്ചിരിക്കുന്നതെന്ന് ശശി തരൂർ പ്രതികരിച്ചു. പാകിസ്താനിൽ പക്തൂൻഖ്വ പ്രവിശ്യയിൽ ഡോക്ടറായി സേവനമനുഷ്ടിക്കുകയായിരുന്നു അഫ്രിദി. 2012ലാണ് പാകിസ്താൻ കോടതി അദ്ദേഹത്തിന് 33 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

