Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രം സർവ ധർമ സമഭാവന- കെ. സി. വേണുഗോപാൽ

text_fields
bookmark_border
കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രം സർവ ധർമ സമഭാവന- കെ. സി. വേണുഗോപാൽ
cancel

ന്യുഡൽഹി: കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രം സർവ ധർമ സമഭാവന എന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും വിശ്വാസങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും കെ. സി. വേണുഗോപാൽ പറഞ്ഞു. ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ പരാമർശത്തെക്കുറിച്ചുള്ള കോൺഗ്രസ് നിലപാട് എന്തെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്നുമുള്ള ഉദയനിധി സ്റ്റാലിന്‍റെ പരാമർശം വിവാദമായിരുന്നു. അതേസമയം പറഞ്ഞ ഓരോ വാക്കിലും ഉറച്ച് നിൽക്കുന്നുവെന്നും സനാതന ധർമ്മം ജനങ്ങളെ വിഭജിക്കുന്ന തത്വമാണെന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sarva Dharma Samabhava' is the Congress' ideology-kc venugopal
Next Story