ഡോവല്‍-സര്‍താജ് കൂടിക്കാഴ്ച
text_fieldsഅമൃത്സര്‍ (പഞ്ചാബ്): ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സിനിടയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്താന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അമൃത്സറില് നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനത്തെിയ അഞ്ചു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയ വിരുന്നിനിടയിലായിരുന്നു ഡോവല്‍ -അസീസ് കൂടിക്കാഴ്ച നടന്നത്.
വിരുന്നു നടന്ന ‘സദ പിന്റ്’ ഹെറിറ്റേജ് വില്ളേജില്‍ രണ്ടുപേരും കുറച്ചുസമയം സംസാരിച്ച് നടന്നതായി ഒൗദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തി.
എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ശനിയാഴ്ച നേരത്തേതന്നെ സര്‍താജ് അസീസ് സ്ഥലത്തത്തെിയിരുന്നു. വിരുന്നിനിടയില്‍ നരേന്ദ്ര മോദിയുമായും അസീസ് സംസാരിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ആശംസകള്‍ നേര്‍ന്ന് സര്‍താജ് അസീസ് പൂച്ചെണ്ട് അയച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
