ശരവണ ഭവൻ ഹോട്ടലുടമ രാജഗോപാൽ അന്തരിച്ചു
text_fieldsചെന്നൈ: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഹോട്ടലുടമ പി. രാജഗോപാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണമടഞ്ഞു. വ്യാഴാഴ്ച രാവില െ പത്തരക്ക് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 72 വയസ്സായിരുന്നു. തെൻറ ഹോട്ടലിലെ ജീ വനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസിൽ ജൂലൈ പത്തിന് സുപ ്രീംകോടതി ഉത്തരവിനെ തുടർന്നാണ് ചെന്നൈ എഗ്മോർ കോടതിയിൽ കീഴടങ്ങിയത്.
പുഴൽ ജയിലിലേക്ക് ആംബുലൻസിൽ കൊണ്ടുപോകവെ നെഞ്ചുവേദനയെ തുടർന്ന് സ്റ്റാൻലി ഗവ. ആശുപത്രിയിലെ തടവുകാരുടെ വാർഡിൽ പ്രവേശിപ്പിച്ചു. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. മദ്രാസ് ഹൈകോടതി അനുമതിയോടെ ചൊവ്വാഴ്ച രാത്രി വടപളനി വിജയ ആശുപത്രിയിലേക്ക് മാറ്റി. വെൻറിലേറ്ററിെൻറ സഹായേത്താടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
ചെന്നൈ സ്റ്റാൻലി ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന രാജഗോപാലിെൻറ മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ചെന്നൈ അശോക് നഗറിലെ വസതിയിൽ തൊഴിലാളികൾക്കും മറ്റും ആദരാഞ്ജലികളർപ്പിക്കാനായി പൊതുദർശനത്തിനുവെക്കും. ജന്മസ്ഥലമായ തിരുച്ചെന്തൂർ ജില്ലയിലെ പുന്നൈ നഗറിലാണ് സംസ്ക്കാരം.
2001ലാണ് കേസിനാസ്പദമായ സംഭവം. ശരവണഭവനിലെ ജീവനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാറിെൻറ ഭാര്യ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാനുള്ള രാജഗോപാലിെൻറ വ്യാമോഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രിൻസ് ശാന്തകുമാറിനെ കൊടൈക്കനാലിലേക്ക് കടത്തിക്കൊണ്ടുപോയി വനഭാഗത്ത് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു.
എട്ട് വാടക കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. കേസിൽ രാജഗോപാലും കൂട്ടു പ്രതികളും അറസ്റ്റിലായി. 2004ൽ രാജഗോപാലിന് കീഴ്കോടതി പത്തുവർഷത്തെ ജയിൽശിക്ഷ വിധിച്ചു. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ ഹരജിയിൻമേൽ മദ്രാസ് ഹൈകോടതി പത്തു വർഷത്തെ തടവുശിക്ഷക്ക് പകരം ജീവപര്യന്തം തടവ് വിധിച്ചു.
80കളിൽ ചെന്നൈ കെ.കെ. നഗറിൽ പലചരക്ക് കട നടത്തിയിരുന്ന രാജഗോപാൽ ജോത്സ്യെൻറ ഉപദേശപ്രകാരമാണ് ഹോട്ടൽ ബിസിനസിലേക്ക് തിരിഞ്ഞത്. അമേരിക്ക, ആസ്ട്രേലിയ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ‘ശരവണഭവൻ ഹോട്ടൽ’ ശൃംഖല വളർന്നുപന്തലിച്ചു. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ ജീവിതത്തിൽ െഎശ്വര്യമുണ്ടാവുമെന്ന ജ്യോതിഷിയുടെ പ്രവചനം സാക്ഷാത്കരിക്കുന്നതിനുള്ള നീക്കങ്ങളാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
